x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

26

JUN

International Day against Drug Abuse and Illicit Trafficking- 26 June 2025

പ്രിയമുള്ളവരേ, 

മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ ഉണർത്തുക എന്നതു തന്നെയാണ് ഈ ദിനം ലക്ഷ്യം വയ്ക്കുന്നത്. 1987 മുതൽ എല്ലാ വർഷവും ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചുവരുന്നു. സമൂഹത്തിനുള്ള വലിയ വെല്ലുവിളിയാണ് ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും. ഇന്ന് നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ കുറ്റകൃത്യങ്ങളുടെയും മൂലകാരണം ലഹരിവസ്തുക്കൾ തന്നെയാണ്. ഒരു തലമുറയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലഹരിവസ്തുക്കളെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന ജൂൺ 26-നാണ് ലോക ലഹരിവിരുദ്ധ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

വർഷങ്ങൾ കഴിയുംതോറും ലഹരി മരുന്നിന്റെ വിപണനത്തിന്റെയും ഉപയോഗത്തിന്റെയും വളർച്ചയിലെ ത്വരിതഗതി ഞെട്ടിപ്പിക്കുന്നതാണ്. ഇന്ന് വ്യവസായമായി മാറിക്കൊണ്ടിരിക്കുന്ന ഇതിന്റെ വ്യാപനം അറ്റോമിക് ഫിഷൻ പോലെയായി മാറിക്കൊണ്ടിരിക്കുന്നു. സ്‌കൂൾ വിദ്യാർത്ഥികളടക്കം അഭ്യസ്തവിദ്യരായ നിരവധി ആളുകളാണ് ഇന്ന് ഇതിന്റെ ഉപഭോക്താക്കളായും വാഹകരായും പ്രവർത്തിക്കുന്നത്.

സമൂഹത്തിൽ കർമ്മ നിരതരാകേണ്ട ഒരു തലമുറ അന്യം നിന്ന് പോകുമ്പോൾ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ മക്കളെയും അവരുടെ ഭാവിയെയുമാണ്. യുവതയെ 'സോംബി'കളാക്കി കൊന്നൊടുക്കുന്ന ഒരു മാരക ലഹരിമരുന്നിനെ കുറിച്ചാണ് അമേരിക്കയിലെങ്ങും ചർച്ചയായത് നാം അറിഞ്ഞിരുന്നു. നിവർന്നു നില്ക്കാൻ പോലും കഴിയാതെ സുബോധമില്ലാതെ 'ട്രാങ്ക്' എന്ന ലഹരിവസ്തു ഉപയോഗിച്ചുകൊണ്ട് അമേരിക്കൻ തെരുവുകളിലൂടെ കാലുറയ്ക്കാത്ത രീതിയിൽ ഒഴുകി നടന്ന യുവജനങ്ങളെ ലോകം ഭയപ്പാടോടെ നോക്കിക്കണ്ടതാണ്. എന്ത് വേണ്ടെന്നു പറയുന്നുവോ അതിനോട് താത്പര്യം കാണിക്കുന്ന ഇന്നത്തെ തലമുറയെ ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു ബോധവത്കരിക്കുകയാണ് ആവശ്യം.

ജാഗ്രതയോടു കൂടി ഇക്കാര്യത്തെ സമീപിക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ ആവശ്യം. നമ്മുടെ കുഞ്ഞുങ്ങളെ കരുതുക. അത് അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകരുത്. മറിച്ച്, അവരെ എല്ലാ കാര്യങ്ങളിലും ഉൾപ്പെടുത്തിക്കൊണ്ട് സാമൂഹിക പ്രതിബദ്ധതയെ അവരിൽ അവരിൽ ഊട്ടിയുറപ്പിക്കുക എന്നുള്ളതാണ്. വീടുകളിലും വിദ്യാലയങ്ങളിലും നമ്മുടെ കുഞ്ഞുങ്ങളെ ഉത്തരവാദിത്വത്തിന്റെ ഭാഗമാക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ജാഗ്രതയാണ് ഏറ്റവും മികച്ച മുൻകരുതൽ. ഇതുപോലുള്ള മാരക വസ്തുക്കൾ ഉപയോഗിക്കുന്നതല്ല ധീരതയും ശക്തിയും പ്രകടിപ്പിക്കാനുള്ള മാർഗ്ഗമെന്നു അവരെ ബോധ്യപ്പെടുത്തണം. മറിച്ച്, എത്ര വലിയ ആകർഷണം ഉണ്ടായാലും ശക്തരായി നിന്നുകൊണ്ട് അതിനോടൊക്കെ 'NO ' പറയുന്നവരാണ് ഏറ്റവും ശക്തരും ധീരരും എന്ന് മനസ്സിലാക്കണം. ഓർക്കുക, ഒരു ദിവസം നാം വേണ്ടെന്നു വെച്ചാൽ, ജീവിതകാലം മുഴുവൻ ഇവയൊക്കെയും നമുക്ക് വേണ്ടെന്നു വെക്കാൻ സാധിക്കും. അതിനാൽ തന്നെ നമ്മെ കൊല്ലാത്തത് നമ്മെ ശക്തരാക്കുന്നു. അതുകൊണ്ട് തന്നെ ആർക്കും തിരികെ പോയി ഒരു പുതിയ തുടക്കം കുറിക്കാൻ കഴിയില്ലെങ്കിലും, ആർക്കും ഇപ്പോൾ മുതൽ ആരംഭിച്ച് ഒരു പുതിയ അവസാനം ഉണ്ടാക്കാൻ കഴിയും.

നമ്മുടെ കുഞ്ഞുങ്ങൾ ലഹരിയിൽ മയങ്ങുന്നവരാകാതിരിക്കാൻ ഉണർന്നു പ്രവർത്തിക്കാം. ലഹരി നമ്മുടെ ജീവിതത്തെയും അതിലെ സർവ സന്തോഷങ്ങളെയും കെടുത്തിക്കളയുന്ന മഹാവിപത്താണെന്ന തിരിച്ചറിവ് നൽകാൻ ഒരു വ്യക്തിയുടെ കൗമാരകാലമെത്താനോ യുവത്വമെത്താനോ കാത്തിരിക്കേണ്ടതില്ല. കാരണം ഇന്നത് പ്രൈമറിതലം മുതലുള്ള വിദ്യാർത്ഥികളെ കീഴടക്കിതുടങ്ങിയിരിക്കുന്നു... നമുക്ക് ജാഗരൂകരാകാം... വരുംതലമുറയുടെ കാവലാളാകാം...ആ ലഹരി നമുക്ക് വേണ്ട...

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions