x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

15

AUG

Independence Day - Aug 15

പ്രിയമുള്ളവരേ,

സമത്വം, സാഹോദര്യം, സഹവർത്തിത്വം, സമാധാനം എന്നീ നാലു മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ഭാരതത്തെയാണ് ഈ 77- ആം സ്വത്വന്ത്ര്യദിനത്തിൽ നാം വിഭാവനം ചെയ്യേണ്ടത്. 1947 -ൽ ഭാരതത്തിന്റെ രാഷ്ട്രീയ - സാമൂഹികപരമായ അടിമത്വത്തിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഏഴു പതിറ്റാണ്ടുകളുടെ അവസാന ഘട്ടത്തിലേക്കെത്തി നിൽക്കുമ്പോൾ കാലത്തിനനുസരിച്ചുള്ള ചില പാരതന്ത്ര്യങ്ങൾ നാം ഇപ്പോഴും അനുഭവിക്കുന്നുണ്ട്.

ഒരു കുഞ്ഞു പക്ഷിയെ കൂട്ടിൽ നിന്ന് തുറന്നു വിടുന്നതിനെ നാം അതിന് സ്വാതന്ത്ര്യം നൽകി എന്ന് പറയുന്നു. എന്നാൽ ഈ പക്ഷിയെ നാം അറിഞ്ഞുകൊണ്ട് അതിന്റെ ജീവന് ഭീഷണിയുള്ള ഒരു സാഹചര്യത്തിലേയ്ക്ക് തുറന്നു വിടുകയാണെങ്കിൽ അതിനെ സ്വാതന്ത്ര്യത്തിലേയ്ക്കാണ് തുറന്നുവിട്ടതെന്നു എങ്ങനെ പറയാൻ സാധിക്കും? സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർത്ഥം അതിന്റെ മുൻപും പിൻപും ഉള്ള അനേകം കാര്യങ്ങളുടെ ആകെത്തുകയാണെന്ന് ഇത് വ്യക്തമാക്കുന്നു. ഇവിടെയാണ് ആദ്യം പ്രതിപാദിച്ച നാലു മൂല്യങ്ങളുടെ പ്രസക്തി. സമത്വത്തിലേയ്ക്കും സഹോദര്യത്തിലേയ്ക്കും സഹവർത്തിത്വത്തിലേയ്ക്കും സമാധാനത്തിലേയ്ക്കുമുള്ള വാതിലുകൾ തുറക്കാനുള്ള ഏക താക്കോലാണ് വിദ്യാഭ്യാസം. ഭാരതത്തിലെ ഏതൊരു പൗരനുമുള്ള മൗലിക അവകാശങ്ങളിൽ ഒന്നുകൂടിയുമാണ് വിദ്യാഭ്യാസം. അതിനാൽ തന്നെ എല്ലാവരിലേക്കും ഒരു പോലെ വിദ്യാഭ്യാസം എത്തിച്ചേരുമ്പോഴാണ് അവിടെ സമത്വവും സഹവർത്തിത്വവും സഹോദര്യവും അതിലൂടെ സമാധാനാവുമുള്ള ഒരു രാജ്യത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

നേടിത്തന്ന സ്വാതന്ത്ര്യത്തെ മാനിക്കുന്നതോടൊപ്പം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പല സ്വാതന്ത്ര്യങ്ങളെയും വിദ്യാഭ്യാസം എന്ന സാധ്യതകൊണ്ട് നേടിയെടുക്കാൻ നമുക്ക് സാധിക്കട്ടെ. അങ്ങനെ സർവ്വതോന്മുഖമായ വളർച്ചയെ നേടിയെടുത്ത് ഒരു സുന്ദരമായ ഭാരതത്തെ പടുത്തുയർത്താൻ എല്ലാ വിദ്യാർത്ഥികൾക്കും അതിനായി മികച്ച പ്രബോധകരാകാൻ എല്ലാ അധ്യാപകർക്കും സാധിക്കട്ടെ. ഓർക്കുക, സ്വയം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ സമൂഹത്തെയും രാജ്യത്തെയും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുകയുള്ളൂ. പിറന്ന നാടിനോടുള്ള സ്നേഹവും കരുതലും ഉണ്ടാക്കിയെടുക്കാനും ഊട്ടിയുറപ്പിക്കാനും നമ്മുടെ വിദ്യാഭ്യാസ മൂല്യങ്ങൾക്കൊണ്ട് സാധിക്കട്ടെ. അഹിംസകൊണ്ട് ഒരു രാഷ്ട്രത്തെത്തന്നെ നേടിയെടുക്കാമെന്ന് കാണിച്ചുതന്ന മഹാത്മാക്കൾ ജീവിച്ചു മരിച്ച ഈ ഭാരതഭൂവിൽ എക്കാലവും ശാന്തിയും സ്വാതന്ത്ര്യവും പുലരട്ടെ എന്നാശംസിച്ചുകൊണ്ട്

സ്നേഹപൂർവ്വം...

ഫാ. സിജോ ഇളംകുന്നപ്പുഴ

കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions