x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

15

AUG

Independece Day- 15 August 2026

പ്രിയമുള്ളവരേ,

രാജ്യമെമ്പാടും സ്വാതന്ത്ര്യ ദിനാഘോഷത്തിലേയ്ക്ക് ചുവടുവെയ്ക്കുകയാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ അർപ്പിച്ച ആയിരക്കണക്കിന് ധീരദേശാഭിമാനികളുടെ ത്യാഗസ്മരണകൾ നിറഞ്ഞുനിൽക്കുന്ന മണ്ണിലാണ് നാം ഇന്ന് ജീവിക്കുന്നത്. അടിമത്തത്തിന്റെ ഇരുണ്ട യുഗത്തിൽ നിന്ന് സ്വതന്ത്ര ഭാരതമെന്ന പ്രകാശപൂർണ്ണമായ പുലരിയിലേക്ക് ഈ രാജ്യത്തെ നയിച്ച നമ്മുടെ പൂർവ്വിർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട്, ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!

സ്വാതന്ത്ര്യം എന്നത് മുൻതലമുറ നമുക്ക് സമ്മാനിച്ച വെറുമൊരു അവകാശമല്ല; മറിച്ച്, കൂടുതൽ മനോഹരമായി കാത്തുസൂക്ഷിക്കേണ്ട മഹത്തായൊരു ഉത്തരവാദിത്വമാണ്. തടവറയുടെ ഇരുമ്പഴികൾക്കുള്ളിലും ആത്മവീര്യത്തിന്റെ വെളിച്ചം സൂക്ഷിച്ച മഹാത്മാഗാന്ധിയും ഭഗത് സിംഗുമെല്ലാം നമ്മെ ഓർമ്മിപ്പിച്ചത്, യഥാർത്ഥ സ്വാതന്ത്ര്യം എന്നത് മനുഷ്യന്റെ ഹൃദയഭൂമികയിൽ വേരൂന്നിയ ആന്തരികമായ കരുത്താണെന്നാണ്.

ഇന്നത്തെ ഭാരതം നേരിടുന്നത് വിദേശ അധിനിവേശങ്ങളെയല്ല; മറിച്ച് അവിവേകം, അഴിമതി, പരിസ്ഥിതിവിനാശം, വിദ്വേഷത്തിന്റെ രാഷ്ട്രീയം എന്നിവ സൃഷ്ടിക്കുന്ന ആഭ്യന്തര വെല്ലുവിളികളെയാണ്. സ്വാർത്ഥ താൽപ്പര്യങ്ങൾക്കപ്പുറം സമൂഹത്തിന്റെ ഉപരിനന്മയ്ക്കായി നിലകൊള്ളാൻ തയ്യാറാകുമ്പോഴാണ് സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാകുന്നത്. അതിനായി നാം ചെയ്യേണ്ട ചില ഉത്തരവാദിത്വങ്ങളുണ്ട്.
അവിടെയാണ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി. നല്ല നാളേക്കായി ഇന്നത്തെ തലമുറയോട് നാം ചിലതൊക്കെയും ഉദ്ബോധിപ്പിക്കേണ്ടതുണ്ട്. നാളെയുടെ തലമുറയ്ക്കായി പ്രകൃതിയെയും ജീവൽ സമൃദ്ധിയെയും ഒട്ടും ചോർന്നുപോകാതെ സംരക്ഷിക്കേണ്ട ബോധ്യം നമ്മുടെ വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കണം. അതോടൊപ്പം നീതിയും സമത്വവും പുലരുന്ന ഒരു സാമൂഹികാന്തരീക്ഷം പടുത്തുയർത്താൻ നാം മുൻകൈയെടുക്കണം.

അപരന്റെ കണ്ണീരൊപ്പാനും കരുതലോടെ ചേർത്തുവെക്കാനുമുള്ള പൗരബോധവും സ്നേഹവുമാകണം നമ്മുടെ ദേശാഭിമാനം എന്ന് നമ്മുടെ കുട്ടികളെ നാം നന്നായി പറഞ്ഞു പഠിപ്പിക്കണം. സ്വന്തം സ്വാർത്ഥതകൾക്കപ്പുറം രാജ്യത്തിന്റെ ഉപരിനന്മയ്ക്കായി നിലകൊള്ളുമ്പോഴാണ് നാം യഥാർത്ഥ ദേശാഭിമാനികളാകുന്നത്. നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ കൂടുതൽ ശക്തവും സുസ്ഥിരവും സമത്വപൂർണ്ണവുമായ ഒരു ഭാരതമാക്കി മാറ്റി അടുത്ത തലമുറയ്ക്ക് കൈമാറാം എന്നതാകട്ടെ ഈ ദിനത്തിലെ നമ്മുടെ ആത്മപരിശോധനയും പ്രതിജ്ഞയും. ഐക്യത്തിന്റെയും പുരോഗതിയുടെയും പുതിയൊരു നാളേക്ക് നമുക്ക് ഒന്നിച്ചു മുന്നേറാം. ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!

ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions