x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

15

AUG

Independece Day- 15 August 2025

പ്രിയമുള്ളവരേ,

നാം ചവിട്ടി നിൽക്കുന്ന ഭൂമി നമ്മുടെ സ്വന്തമെന്നു പറയാനുള്ള സ്വാതന്ത്ര്യം ലഭിച്ചിട്ട് 78 വർഷങ്ങൾ നമ്മുടെ മുൻപിലൂടെ കടന്നു പോയി. നാമെങ്ങനെയാണ് നാം ആയതെന്ന ഓർമ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യ ദിനവും. സ്വന്തമായതെല്ലാം സ്വരാജ്യത്തിനായി ത്യജിച്ച്, വരും തലമുറയെങ്കിലും തലയുയർത്തി സ്വരാജ്യത്തിൽ കഴിയണമെന്ന് ആഗ്രഹിച്ച ഒരായിരംപേരുടെ ദേശാഭിമാനമാണ് നമ്മുടെ ഈ സ്വാതന്ത്ര്യം.

അതുകൊണ്ട് തന്നെ ആ സ്വത്തിന്റെ കാവലാളുകളാണ് നാം. പാരതന്ത്ര്യത്തിന്റെ ഇരുളിൽ നിന്ന് പ്രകാശമാനമായ ആകാശവും ഭൂമിയും നേടിത്തന്ന നമ്മുടെ പൂർവ്വികരെ ഓർക്കാതെയും അവരുടെ ഓർമ്മകൾക്കുമുന്പിൽ ശിരസ്സ് നമിക്കാതെയും ഒരു സ്വാതന്ത്ര്യ ദിനവും പൂർണ്ണമാകില്ല. ഭാരതത്തിന്റെ ഒരു സ്വാതന്ത്ര്യ ദിനം കൂടി കടന്നുപോകുമ്പോൾ നമ്മുടെ രാജ്യത്തെ അർപ്പണ ബോധത്തോടെയും സമഗ്രതയോടെയും സേവിക്കുമെന്ന പ്രതിജ്ഞ നമുക്ക് പുതുക്കാം.

സമത്വത്തിലേയ്ക്കും സഹോദര്യത്തിലേയ്ക്കും സഹവർത്തിത്വത്തിലേയ്ക്കും സമാധാനത്തിലേയ്ക്കുമുള്ള വാതിലുകൾ തുറക്കാനുള്ള ഏക താക്കോലാണ് വിദ്യാഭ്യാസം. ഭാരതത്തിലെ ഏതൊരു പൗരനുമുള്ള മൗലിക അവകാശങ്ങളിൽ ഒന്നുകൂടിയുമാണ് വിദ്യാഭ്യാസം. അതിനാൽ തന്നെ എല്ലാവരിലേക്കും ഒരു പോലെ വിദ്യാഭ്യാസം എത്തിച്ചേരുമ്പോഴാണ് അവിടെ സമത്വവും സഹവർത്തിത്വവും സഹോദര്യവും അതിലൂടെ സമാധാനാവുമുള്ള ഒരു രാജ്യത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

നേടിത്തന്ന സ്വാതന്ത്ര്യത്തെ മാനിക്കുന്നതോടൊപ്പം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പല സ്വാതന്ത്ര്യങ്ങളെയും വിദ്യാഭ്യാസം എന്ന സാധ്യതകൊണ്ട് നേടിയെടുക്കാൻ നമുക്ക് സാധിക്കട്ടെ. അങ്ങനെ സർവ്വതോന്മുഖമായ വളർച്ചയെ നേടിയെടുത്ത് ഒരു സുന്ദരമായ ഭാരതത്തെ പടുത്തുയർത്താൻ എല്ലാ വിദ്യാർത്ഥികൾക്കും അതിനായി മികച്ച പ്രബോധകരാകാൻ എല്ലാ അധ്യാപകർക്കും സാധിക്കട്ടെ. ഓർക്കുക, സ്വയം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ സമൂഹത്തെയും രാജ്യത്തെയും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുകയുള്ളൂ. പിറന്ന നാടിനോടുള്ള സ്നേഹവും കരുതലും ഉണ്ടാക്കിയെടുക്കാനും ഊട്ടിയുറപ്പിക്കാനും നമ്മുടെ വിദ്യാഭ്യാസ മൂല്യങ്ങൾക്കൊണ്ട് സാധിക്കട്ടെ. അഹിംസകൊണ്ട് ഒരു രാഷ്ട്രത്തെത്തന്നെ നേടിയെടുക്കാമെന്ന് കാണിച്ചുതന്ന മഹാത്മാക്കൾ ജീവിച്ചു മരിച്ച ഈ ഭാരതഭൂവിൽ എക്കാലവും ശാന്തിയും സ്വാതന്ത്ര്യവും പുലരട്ടെ. ഓർക്കുക സ്വാതന്ത്ര്യമാണ് വെളിച്ചം, തുല്യതയാണ് നീതി.

എല്ലാം നേടിയെടുക്കലല്ല സ്വാതന്ത്ര്യമെന്നും സ്വന്തം ഇഷ്ടങ്ങളെ ഉപരിനന്മയ്ക്ക് വേണ്ടി ത്യജിക്കാൻ മനസ്സാകുമ്പോഴാണ് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ അനുഭവം സ്വന്തമാകുകയെന്നും തിരിച്ചറിയാൻ നമുക്കേവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു...

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions