x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

18

SEP

Homage to Archbishop Mar Jacob Thoomkuzhy

മാർ ജേക്കബ് തൂങ്കുഴി: വയനാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ രൂപതാധ്യക്ഷൻ

വയനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഗതിവേഗങ്ങൾക്ക് തുടക്കം കുറിച്ചത് മാനന്തവാടി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വയനാടൻ മണ്ണിലെ കുടിയേറ്റ ജനതയുടെ പരിമിതികളെ സാധ്യതകളാക്കി മാറ്റാനുള്ള മാർഗമായിരുന്നു ഔപചാരിക വിദ്യാഭ്യാസം നൽകുക എന്നത് . അതുകൊണ്ട് തന്നെ രൂപത സ്ഥാപിതമായ കാലം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും ഏകോപനത്തിനും വലിയ പ്രാധാന്യം കൊടുത്തിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാകൂ എന്ന കാഴ്ചപ്പാടിൽ നിന്നുമാണ് രൂപത സ്ഥാപിതമായ ആദ്യകാലയളവിൽതന്നെ രൂപതാധ്യക്ഷനായ ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി 1980 ൽ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് രൂപം നൽകിയത്. 1973 ൽ സ്ഥാപിതമായ ഒരു രൂപതയിൽ കേവലം ഏഴു വർഷക്കാലയളവുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തോടെ രൂപതാ വിദ്യാഭ്യാസ ഏജൻസി സ്ഥാപിതമാകണമെങ്കിൽ അതിന്റെ ആദ്യ വർഷങ്ങളിൽ തന്നെ അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടാകണം.

വിദ്യാഭ്യാസത്തിന്റെ വലിയ സാധ്യതയും പ്രാധാന്യവും രൂപതയിൽ അതിന്റെ ആവശ്യകതയും തിരിച്ചറിഞ്ഞ അഭിവന്ദ്യ തൂങ്കുഴി പിതാവിന്റെ നേതൃത്വത്തിൽ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ആരംഭിക്കുമ്പോൾ ഒരു അധ്യാപക പരിശീലന കേന്ദ്രവും നാല് ഹൈസ്‌കൂളുകളും ഒൻപത് യു. പി. സ്‌കൂളുകളും ഏഴ് എൽ.പി. സ്‌കൂളുകളും ചേർന്ന് ആകെ 20 വിദ്യാലയങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് അത് 43 ആയി ഉയർന്നിട്ടുണ്ടെങ്കിലും ആദ്യത്തെ ആ ചുവടുവെയ്പ്പിന്റെ വലിയ ആത്മവിശ്വാസം തന്നെയാണ് ഇതിനു പിന്നിൽ എന്ന് നിസ്സംശയം പറയാം.

രൂപത മെത്രാനായിരുന്ന 22 വർഷക്കാലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ പ്രവർത്തനങ്ങളെ സൂക്ഷ്മമായും കൃത്യമായും ഏകോപിപ്പിക്കുന്നതിൽ പിതാവ് വലിയ താത്പര്യം കാണിച്ചിരുന്നു. അറിവ് സമൂഹ നന്മയ്ക്കായിട്ടുപകരിക്കണമെന്നും സാധ്യമായ അറിവ് സ്വീകരിക്കാൻ നാം എല്ലായ്പ്പോഴും ശ്രമിക്കണമെന്നും അദ്ദേഹം സദാ ഉദ്ബോധിപ്പിച്ചിരുന്നു. ആ ഒരു കാഴ്ചപ്പാടിൽ നിന്നുകൊണ്ട് വയനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തെയും സംസ്കാരത്തെയും ഉന്നതിയിലെത്തിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് മൂന്ന് ജില്ലകളിലായി പ്രവർത്തിക്കുന്ന 43 വിദ്യാകേന്ദ്രങ്ങൾ. വിദ്യാഭ്യാസ മേഖലകളിൽ അത്യുജ്ജ്വല മാറ്റം വരുത്തിയ വയനാടിന്റെയും മാനന്തവാടി രൂപതയുടെയും വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവിന് രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ആദരാഞ്ജലികൾ!

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions