x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

06

AUG

Hiroshima Day- 6 August 2025

പ്രിയമുള്ളവരേ,

ലോകമെമ്പാടുമുള്ള 180 രാജ്യങ്ങളിൽ നിന്നുള്ള 300,000-ത്തിലധികം ജനങ്ങൾക്ക് അണുബോംബിന്റെ ദുരിതത്തെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനായി ജീവിതം സമർപ്പിച്ച ഹിരോഷിമയിലെ ഫുച്ചു പട്ടണത്തിൽ താമസിക്കുന്ന 79 കാരനായ കോസി മിറ്റോ എന്നൊരു വ്യക്തിയുണ്ട്.

1945 ഓഗസ്റ്റ് 6 ന് യുഎസ് സൈന്യം ഹിരോഷിമയിൽ അണുബോംബ് വർഷിക്കുമ്പോൾ മിറ്റോ അമ്മയുടെ ഗർഭപാത്രത്തിലായിരുന്നു. അണുബോംബ് ആക്രമണത്തിൽ നിന്ന് അതിജീവിച്ച സുസുക്കോ നുമാറ്റയാണ് അദ്ദേഹത്തിന് പ്രചോദനമായത്. ഇടതുകാൽ നഷ്ടപ്പെട്ടതിനുശേഷം വീൽചെയറിലിരുന്ന് അനുഭവങ്ങൾ പങ്കുവെക്കുന്നത് അവർ തുടർന്നിരുന്നു. എങ്കിലും 2011 ൽ 87 ആം വയസ്സിൽ അവർ മരണമടഞ്ഞു. എന്നാൽ ഹിരോഷിമയിലെ ആറ്റമിക് ബോംബ് ഡോമിന് മുന്നിൽ കഴിഞ്ഞ 17 വർഷത്തിലേറെയായി വിദേശികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് സന്ദർശകരോട് മിറ്റോ തന്റെ കഥ പറഞ്ഞുകൊണ്ടിരിക്കുന്നു.

"ഇവിടെ എന്താണ് സംഭവിച്ചതെന്ന് കഴിയുന്നത്ര ആളുകളോട് ഞാൻ തുടർന്നും വസ്തുതകൾ പറയും. സമാധാനത്തിനുള്ള വിത്തുകൾ ഞാൻ വിതച്ചുകൊണ്ടേയിരിക്കും," എന്ന് മിറ്റോ പറയുമ്പോൾ ഇനി ഒരിക്കലുമൊരു യുദ്ധം ഈ ലോകത്തിലുണ്ടാകാതിരിക്കട്ടെ എന്ന വലിയ ആഗ്രഹത്തെയാണ് അദ്ദേഹം ലോകത്തോട് പറയാതെ പറയുന്നത്. 1981-ൽ ഹിരോഷിമ സന്ദർശിച്ച ആദ്യത്തെ മാർപാപ്പയായ അന്തരിച്ച ജോൺ പോൾ രണ്ടാമന്റെ പ്രസംഗത്തിലെ ഒരു ഭാഗം ഇപ്രകാരമാണ്: "ഹിരോഷിമയെ ഓർക്കുക എന്നാൽ ആണവയുദ്ധത്തെ വെറുക്കുക എന്നാണ്. ഹിരോഷിമയെ ഓർക്കുക എന്നാൽ സമാധാനത്തിനായി സ്വയം സമർപ്പിക്കുക എന്നാണ്."

എട്ടു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തുന്നത് വരും തലമുറയ്ക്കുള്ള ഒരു ഓർമ്മപ്പെടുത്തലായാണ്. യുദ്ധം നശിപ്പിച്ച അനേകം തലമുറകളെയും അവരുടെ സ്വപ്നങ്ങൾക്കും യാതൊന്നും പകരം വയ്ക്കില്ല. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി നടന്നുകൊണ്ടിരിക്കുന്ന ഉക്രൈൻ - റഷ്യ യുദ്ധം, ഇസ്രായേൽ - പലസ്തീൻ യുദ്ധം അതുപോലെ ലോകമെമ്പാടും നടക്കുന്ന ആഭ്യന്തര യുദ്ധങ്ങൾ എല്ലാം മൂലം ജീവിതം നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകളും ഇന്നിന്റെ നേർ ചിത്രങ്ങളായി നമുക്ക് മുൻപിൽ നിൽക്കുകയാണ്. ഈ കാലഘട്ടത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും മരണമടഞ്ഞവരിൽ ഇക്കാലഘട്ടത്തിൽ ലോകമറിയേണ്ടിയിരുന്ന നിരവധി പ്രതിഭകൾ ഉണ്ടായിരിക്കാം. ലോക നന്മയ്ക്കും സമാധാനത്തിനുമായി പ്രവർത്തിക്കുന്ന അനേകായിരം മഹദ് വ്യക്തികൾ ഉണ്ടായിരുന്നിരിക്കാം. അങ്ങനെ ചെറുതും വലുതുമായ യുദ്ധങ്ങൾ ഇല്ലാതാക്കിയ എത്രയോ പ്രതിഭകളുണ്ട്!

എൺപതു വർഷങ്ങൾ പിന്നിടുമ്പോഴും ഈ രണ്ടു ദിനങ്ങളെ വലിയ പ്രാധാന്യത്തോടെ ആചരിക്കപ്പെടുന്നത് ഇതിന്റെ അനന്തര ഫലങ്ങൾ ഇനിയും തലമുറകളോളം നിലനിൽക്കും എന്നതുകൊണ്ടാണ്. നാളെയുടെ നയതന്ത്രഞ്ജരും രാഷ്ട്ര ശില്പികളും സൈനിക മേധാവികളും ശാസ്ത്രജ്ഞരുമെല്ലാം നമ്മുടെ മുൻപിലുള്ള കുഞ്ഞുങ്ങളാണെന്നു മനസ്സിലാക്കിക്കൊണ്ട് ഇതിന്റെയൊക്കെ അനന്തര ഫലത്തെക്കുറിച്ച് നാം അവരെ ബോധ്യപ്പെടുത്തണം.

നമ്മുടെ കുഞ്ഞുങ്ങൾ യുദ്ധങ്ങളെക്കുറിച്ചു മാത്രം പഠിച്ചാൽ പോരാ, മറിച്ച് അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചും ബോധവാന്മാമാരാകണം. നാളെ അവരും രാജ്യത്തെ നയിക്കുമ്പോൾ ഉറച്ച നിലപാടോടെ യുദ്ധത്തോട് 'നോ' പറയുന്നവരാകണം. ലോക ചരിത്രത്തിൽ ഇനിയൊരു ഹിരോഷിമയും നാഗസാക്കിയും ആവർത്തിക്കാതിരിക്കട്ടെ. ആയുധം കൊണ്ടല്ല സ്നേഹം കൊണ്ട് ലോകം കീഴടക്കാം. ലോകത്തിൽ ഇനി അണ്വായുധങ്ങളുടെ തിളക്കമല്ല നമുക്കാവശ്യം. മറിച്ച് മനുഷ്യത്വമാണ് തിളങ്ങേണ്ടത്. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions