We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
OCT
പ്രിയമുള്ളവരേ,
ഒക്ടോബർ 2 നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണല്ലോ. സേവനവാരത്തിനു നാന്ദി കുറിക്കുന്ന ഈ ദിനത്തിൽ ശുചിത്വം എന്ന ഗാന്ധിയൻ ദർശനത്തെക്കുറിച്ചുകൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രത്തിന്റെ നിലനിൽപ്പ് അവിടുത്തെ മാനവ വിഭവശേഷിയുടെ ദൃഢതയുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈദേശികാധിപത്യത്തിൽ നിന്ന് അഹിംസയിലൂടെ ഒരു രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ആ മഹാത്മാവിന് രാഷ്ട്രത്തിന്റെ കെട്ടുറപ്പിനെയും നിലനില്പിനെക്കുറിച്ചും വലിയ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു എന്നുള്ളതിന്റെ തെളിവാണ് ശുചിത്വത്തെക്കുറിച്ചുള്ള മഹാത്മാ ദർശനങ്ങൾ.
ആരോഗ്യമുള്ള ഒരു ജനതയാണ് ഒരു നാടിന്റെ സമ്പത്ത്. അതുകൊണ്ടു തന്നെ വൃത്തി, ശുചിത്വബോധം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ ഗാന്ധിജിയുടെ ജീവിതത്തിലുടനീളം നമുക്ക് കാണാൻ സാധിക്കും. "നിങ്ങൾ ചൂലും ബക്കറ്റും നിങ്ങളുടെ കൈയ്യിൽ എടുക്കാത്തിടത്തോളം കാലം നിങ്ങളുടെ പട്ടണങ്ങളും നഗരങ്ങളും ശുദ്ധമാക്കാനാകില്ല," ഗാന്ധിജിയുടെ ഈ വാക്കുകളിൽ തന്നെയുണ്ട് അദ്ദേഹത്തിന്റെ ശുചിത്വവും പൗര ബോധവും രാഷ്ട്ര വീക്ഷണവും. താൻ കാണാൻ ആഗ്രഹിച്ച മാറ്റം കൈവരിക്കാൻ വ്യക്തിപരമായി പരിശ്രമിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 'ശുചിത്വം സ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണ്' എന്നും അദ്ദേഹം രാജ്യത്തെ എക്കാലവും ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുന്നു.
വ്യക്തി ശുചിത്വത്തിൽ നാമെല്ലാവരും മുൻപന്തിയിലാണെങ്കിലും നമ്മുടെ പൊതു സ്ഥാപനങ്ങളുടെയും സ്ഥലങ്ങളുടെയും വൃത്തിയെക്കുറിച്ച് നാം ബോധവാൻമാരല്ല. ആരോഗ്യകരമായ ശീലങ്ങളുടെ ഏറ്റവും അടിസ്ഥാനം വൃത്തിബോധമാണെന്നു അദ്ദേഹം എപ്പോഴും ഉപദേശിച്ചിരുന്നു. അതുകൊണ്ടു തന്നെ ദീർഘ വീക്ഷണമുള്ള ആ മഹാത്മാവിന്റെ ജന്മദിനം നമ്മുടെ വീടും പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും ശുചീകരിക്കുന്നതിനായി നീക്കി വെയ്ക്കുന്നത് ഏറ്റവും ഉചിതമാണ്. അതുകൊണ്ടു തന്നെ നമ്മുടെ കുഞ്ഞുങ്ങളെ ജീവിതത്തിൽ അടിസ്ഥാനപരമായി ആവശ്യമായ ശുചിത്വ ബോധത്തെയും സാമൂഹിക ശുചിത്വത്തെയും കുറിച്ച് കൂടുതൽ ബോധവാൻമാരാക്കുന്നതിനായി ഈ വർഷവും നമ്മുടെ വിദ്യാലയങ്ങളും പരിസര പ്രദേശങ്ങളും ശുചിയാക്കുകയും ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യേണ്ടതാണ്. എല്ലാ പ്രധാനാധ്യാപകരും ഇതിനു നേതൃത്വം നൽകണം. അതിലൂടെ 'എല്ലാവർക്കും സമ്പൂർണ്ണ ശുചിത്വം' എന്ന ഗാന്ധിയൻ സ്വപ്നത്തെ പൂർത്തീകരിക്കാൻ നമുക്കും പരിശ്രമിക്കാം. അക്ഷര ജ്ഞാനം നല്കുന്നതിനോടൊപ്പം നമ്മുടെ കുഞ്ഞുങ്ങളെ നല്ല പാചക്കാരും ശുചീകരണ പ്രവർത്തകരും വൃത്തിബോധമുള്ളവരുമായും നമുക്ക് വളർത്തിയെടുക്കാം. ഏവർക്കും ഗാന്ധിജയന്തിയുടെ ആശംസകൾ!
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions