We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
JUN
പ്രിയരേ...
ഏഴ് പതിറ്റാണ്ടുകളായി വൈജ്ഞാനികവികാസത്തിലൂടെ ഒരു നാടിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ മായാത്ത മുദ്ര പതിപ്പിച്ചുകഴിഞ്ഞ ദ്വാരക എ. യു. പി. സ്കൂളിനായി നിർമിച്ച ആധുനിക സാങ്കേതിക സൗഹൃദവിദ്യാലയം 2024 ജൂൺ മാസം പതിമൂന്നാം തീയതി ഉച്ച കഴിഞ്ഞ് 3.30 ന് മാനന്തവാടി രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ. ജോസ് പൊരുന്നേടം പിതാവ് ഉദ്ഘാടനം ചെയ്ത് നാടിനായി സമർപ്പിക്കുകയാണ്.
വരും തലമുറകൾക്ക് അറിവിന്റെ അക്ഷയഖനി നിറച്ച് മൂല്യബോധവും സംസ്കാരവും പകർന്നേകി വിജ്ഞാനജ്യോതിസ്സായി പ്രശോഭിക്കുന്ന വിദ്യാലയത്തിന്റെ വളർച്ചകളിൽ ഭാഗഭാക്കായവരെ നന്ദിയോടെ ഓർത്തുകൊണ്ട് വിദ്യാലയസമുച്ചയത്തിന്റെ ഉദ്ഘാടനനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഏവരേയും ക്ഷണിക്കുന്നു.
സ്നേഹപൂർവ്വം...
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ
മാനന്തവാടി രൂപത
Corehub Solutions