We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
NOV
ഇന്ത്യൻ ഭരണഘടന കേവലം നിയമങ്ങളുടെ ഒരു സമാഹാരമല്ല; മറിച്ച്, രാജ്യത്തെ ഓരോ പൗരനും അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള പരമോന്നത ഉറപ്പാണ്. ജാതി, മതം, ലിംഗം, ഭാഷ, ശാരീരിക പരിമിതികൾ തുടങ്ങിയ എല്ലാ വേർതിരിവുകൾക്കും അതീതമായി നമ്മെ എല്ലാവരെയും ഒരുമിപ്പിച്ചു നിർത്തുന്ന മഹത്തായ അടിസ്ഥാന പ്രമാണമാണത്. പരമാധികാരം, സ്ഥിതിസമത്വം, മതനിരപേക്ഷത, ജനാധിപത്യം, റിപ്പബ്ലിക് എന്നീ ഭരണഘടനയുടെ ആമുഖത്തിലെ മൂല്യങ്ങളാണ് നമ്മുടെ പൊതുജീവിതത്തിന് ദിശാബോധം നൽകുന്നത്.
സമത്വം, സ്വാതന്ത്ര്യം, ചൂഷണത്തിനെതിരെയുള്ള സംരക്ഷണം, മതസ്വാതന്ത്ര്യം, സാംസ്കാരിക-വിദ്യാഭ്യാസ അവകാശങ്ങൾ, ഭരണഘടനാപരമായ പ്രതിവിധികൾ എന്നിവ ഉറപ്പാക്കുന്ന മൗലികാവകാശങ്ങൾ ഓരോ പൗരന്റെയും വ്യക്തിത്വത്തെയും സുരക്ഷയെയും കാക്കുന്നു.
ഭരണഘടനയെ അറിയുക എന്നതിനർത്ഥം നമ്മുടെ അവകാശങ്ങളോടൊപ്പം കടമകളെയും ഉത്തരവാദിത്തങ്ങളെയും കൂടി തിരിച്ചറിയുക എന്നതാണ്. വിവേചനങ്ങളില്ലാത്തതും പരസ്പര ബഹുമാനവും സാഹോദര്യവും നിറഞ്ഞതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ നമുക്ക് നമ്മുടെ ഭരണഘടനയെ യഥാർത്ഥത്തിൽ സംരക്ഷിക്കാനും അതിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിക്കാനും സാധിക്കുകയുള്ളൂ. ഈ ഭരണ ഘടനാ ദിനത്തിൽ വരും തലമുറയ്ക്ക് വഴികാട്ടികളാകാൻ നമ്മുടെ രാജ്യത്തിന്റെ ഭരണ ഘടനയെ കൂടുതൽ അറിയാനും അതുൾക്കൊണ്ടുകൊണ്ട് ജീവിക്കാനും പരിശ്രമിക്കാം.
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions