We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
DEC
പ്രിയമുള്ളവരേ,
ക്രിസ്തുമസ് സ്നേഹത്തിന്റെയും ദയയുടെയും ഉദാരതയുടെയും കാലഘട്ടമാണ്. ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ്മ ലോകം മുഴുവൻ പ്രാർത്ഥനയോടെയും സന്തോഷത്തോടെയും വരവേൽക്കുമ്പോൾ ക്രിസ്തുമസ് നൽകുന്ന യഥാർത്ഥ സന്ദേശത്തെയാണ് നാം മുറുകെ പിടിക്കേണ്ടത്. നൽകലിന്റെയും വിട്ടുകൊടുക്കലിന്റെയും സൗഹാർദ്ദത്തിന്റെയും ഒരു ഓർമ്മപ്പെടുത്തൽകൂടിയാണ് ക്രിസ്തുമസ്.
ക്രിസ്തുവിന്റെ പിറവിയിലൂടെ ലോകത്തിനു ലഭിച്ചത് സമാധാനത്തിന്റെ സദ്‌വാർത്തയാണ്. അത് നമ്മിലെത്തണമെങ്കിൽ വിട്ടുകൊടുക്കാൻ പാകമായ ഒരു മനസ്സാണ് ആവശ്യം. ജീവിതത്തിൽ പകയും വാശിയും വെറുപ്പുമൊക്കെ നിറഞ്ഞ ഏടുകളുണ്ടാകാം. അവയെല്ലാം പറിച്ചെറിഞ്ഞു ദയയും സമാധാനവും സന്തോഷവും തുന്നിച്ചേർക്കുക. നമ്മുടെ ഹൃദയം സ്നേഹത്തിന്റെ പുൽത്തകിടിയാകട്ടെ. അവിടെ നാം മറ്റുള്ളവർക്ക് ഇരിപ്പിടമൊരുക്കുമ്പോൾ ലോകത്തിൽ വീണ്ടും ക്രിസ്തുമസ് സംഭവിക്കുന്നു. ഈ ക്രിസ്തുമസും നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതൊക്കെയാണ്. ലോകത്തിന്റെ മായാവലയങ്ങൾ തീർക്കുന്ന തീച്ചൂളയിലേയ്ക്ക് മനസ്സ് പായിക്കാതെ നിഷ്കളങ്കതയുടെയും സ്നേഹത്തിന്റെയും പ്രഭാവലയത്തിൽ മറ്റുള്ളവരെകൂടി പൊതിഞ്ഞു സൂക്ഷിക്കേണ്ട കർത്തവ്യം നമ്മിൽ ഓരോരുത്തരിലുമുണ്ടെന്നു വിശ്വസിക്കുക. കളങ്കമേശാത്ത ഒരു ജീവിതം നയിക്കാൻ ഈ തിരുപിറവി നമ്മെ സഹായിക്കട്ടെ. വിശുദ്ധമായതു സ്വീകരിക്കുമ്പോൾ ചിന്തയും പ്രവർത്തിയും പരിശുദ്ധമായി മാറും. ക്രിസ്തുമസ് നൽകുന്ന നന്മയുടെ അംശങ്ങൾ സ്നേഹമായും സഹോദര്യമായും സഹാനുഭൂതിയായും മൂല്യങ്ങളായും നാം കൈമാറ്റം ചെയ്യുമ്പോൾ മണ്ണിൽ നാം ഓരോരുത്തരുടെയും രൂപത്തിൽ യേശു ഒരിക്കൽക്കൂടി തിരുപ്പിറവിയെടുക്കുന്നു.
മറ്റുള്ളവരെ ഹൃദയത്തിലേക്ക് സ്നേഹപൂർവ്വം ചേർത്ത് നിർത്തിക്കൊണ്ട് ക്രിസ്തുമസ് നൽകുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും വാഹകരാകുവാൻ നമുക്ക് സാധിക്കട്ടെ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പരസ്നേഹത്തിന്റെയും സന്ദേശം നിറയട്ടെ. ഏവർക്കും ക്രിസ്തുമസ് ആശംസകൾ!
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions