x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

14

NOV

Children's Day 2024- November 14

പ്രിയമുള്ളവരേ,

1954 മുതൽ ഐക്യരാഷ്ട്ര സംഘടന നവംബർ 20 സാർവ്വത്രിക ശിശുദിനമായി ആചരിക്കുന്നു. ക്രമേണ, കുട്ടികളുടെ അവകാശങ്ങൾ ലോക ശ്രദ്ധ ക്ഷണിക്കാൻ ഈ ദിനം കൂടുതൽ പ്രയോജനപ്പെടുത്താൻ ആരംഭിച്ചു. ഇന്ത്യയിലും ആ കാലഘട്ടങ്ങളിൽ നവംബർ 20 ന് തന്നെയായിരുന്നു ശിശുദിനം ആഘോഷിച്ചിരുന്നത്. എന്നാൽ 1964 വരെയേ ഈ രീതി തുടർന്നുള്ളൂ. കുട്ടികൾ വളരെ സ്നേഹത്തോടെ അഭിസംബോധന ചെയ്ത "ചാച്ചാ നെഹ്‌റു" അന്തരിച്ചത് ആ വർഷമായിരുന്നു. കുട്ടികളെ വളരെയധികം സ്നേഹിക്കുകയും അവരിലെ അനന്ത സാധ്യതകളാണ് നാളെയുടെ രാഷ്ട്ര നിർമ്മാണത്തിനു കാരണമാകുന്നത് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ അവകാശങ്ങളെ വളരെ പ്രധാനമായി കണ്ട അദ്ദേഹത്തിന്റെ ജന്മദിനത്തിൽ തന്നെ ശിശുദിനം ആഘോഷിക്കുന്നത് ഏറ്റവും അനുയോജ്യമാണ്.അങ്ങനെയാണ് 1964 മുതൽ നവംബർ 14 ന് ശിശു ദിനം ആഘോഷിക്കാൻ ആരംഭിച്ചത്.

നമ്മുടെ കുട്ടികളിൽ നിക്ഷേപിക്കുന്നത് നമ്മുടെ ഭാവിയുടെ തന്നെ നിക്ഷേപമാണ്. നാം ഇന്നവർക്ക് എന്ത് നൽകുന്നുവോ അതിന്റെ പതിന്മടങ്ങായിരിക്കും അവർ നമുക്ക് നാളെ തിരികെ നൽകുന്നത്. അതിനാൽ തന്നെ അവരിൽ ഏറ്റവും മികച്ചത് മാത്രം നിക്ഷേപിക്കാൻ മുതിർന്നവർ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. നാം നൽകുന്ന നല്ല ചിന്തകൾ, നല്ല വിദ്യാഭ്യാസം, വൃത്തി ബോധം, നല്ല സംസ്കാരം ഒക്കെയും നല്ല നാളേയ്ക്കുള്ള നിക്ഷേപങ്ങളും കരുതലുമാണ്. എല്ലാ കുഞ്ഞുങ്ങളും ഉത്തരവാദിത്വവും എല്ലാ വിധത്തിലും ശക്തരായ മുതിർന്നവരായി മാറാൻ കഴിയുന്നവരാകാൻ ഇന്നേ നാം അവർക്ക് ഏറ്റവും മികച്ചത് നൽകണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.

മാറിയ കാലത്തിനൊപ്പം നമ്മുടെ കുഞ്ഞുങ്ങളും സഞ്ചരിക്കുമ്പോൾ ഇന്നത്തെ ഡിജിറ്റൽ യുഗത്തേക്കുറിച്ച് നാം അവരെ കൂടുതൽ ബോധവത്കരിക്കേണ്ടതുണ്ട്. നിയന്ത്രണമില്ലാതെ വേണ്ടതും വേണ്ടാത്തതുമായ 'വിവരങ്ങൾ' മാധ്യമങ്ങളിലൂടെ കുഞ്ഞുങ്ങളുടെ മുൻപിലെത്തുമ്പോൾ ആവശ്യമായത് തിരഞ്ഞെടുക്കാനുള്ള പക്വത സ്വായത്വമാക്കാൻ പെട്ടന്ന് സാധിച്ചെന്നു വരില്ല. അതിനാൽ തന്നെ ഓൺലൈൻ സുരക്ഷ ഇന്ന് വളരെയധികം ഗൗരവതരമായി കാണേണ്ട ഒന്നാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇടം നൽകുമ്പോൾ കൂടുതൽ വിവേകത്തോടെ അത് ഉപയോഗിക്കാൻ നാം അവരെ പ്രാപ്തരാക്കണം. എല്ലാ കുട്ടികൾക്കും എല്ലാ അവകാശങ്ങളും നാം നൽകുന്നതോടൊപ്പം, എല്ലാ കുട്ടികൾക്കും എല്ലാത്തിൽ നിന്നും സംരക്ഷണവും നൽകാൻ മുതിർന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായിത്തന്നെ കണ്ടുകൊണ്ട് നന്മയും സ്നേഹവും കരുതലും ജ്ഞാനവും നിറച്ച് നല്ല നാളേയ്ക്കായി അവരെ പ്രാപ്തരാക്കാം. മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ എല്ലാ വിദ്യാലയങ്ങളിലെയും കുഞ്ഞുങ്ങൾക്ക് ശിശുദിനാശംസകൾ...!

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions