We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
NOV
പ്രിയമുള്ളവരേ,
"സമാധാനവും സ്നേഹവും, ധർമ്മവും നന്മയും, സത്യവും നീതിയും നിലനിൽക്കുന്ന ഒരു സമൂഹം നാം സൃഷ്ടിക്കണം," എന്ന് ആഗ്രഹിച്ച ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു. എന്നാൽ ഇതിന്റെയൊക്കെ അടിസ്ഥാനമായി അദ്ദേഹം കണ്ടത് കുട്ടികളെ ആയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം പറഞ്ഞത് തനിക്ക് മുതിർന്നവർക്ക് വേണ്ടി കളയാൻ സമയമില്ല; എന്നാൽ കുട്ടികൾക്ക് വേണ്ടി ധാരാളം സമയമുണ്ടെന്ന്. കുട്ടികൾ ഒരു പൂന്തോട്ടത്തിലെ മൊട്ടുകൾ പോലെയാണ്, അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തണം, കാരണം അവർ രാജ്യത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ് എന്ന ധാരണയിൽ നിന്നുമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നതും. അവരെ നല്ല രീതിയിൽ വളർത്താനുള്ള ഏക മാർഗം സ്നേഹം കൊണ്ട് അവരെ കീഴടക്കുക എന്നതാണ്.
അതുകൊണ്ടു തന്നെ കുട്ടികളെ ഏറ്റവും വലിയ നിക്ഷേപമായി നാം കാണണം. നമ്മുടെ കുട്ടികളിൽ നിക്ഷേപിക്കുന്നത് നമ്മുടെ ഭാവിയുടെ തന്നെ നിക്ഷേപമാണ്. നാം ഇന്നവർക്ക് എന്ത് നൽകുന്നുവോ അതിന്റെ പതിന്മടങ്ങായിരിക്കും അവർ നമുക്ക് നാളെ തിരികെ നൽകുന്നത്. അതിനാൽ തന്നെ അവരിൽ ഏറ്റവും മികച്ചത് മാത്രം നിക്ഷേപിക്കാൻ മുതിർന്നവർ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. നാം നൽകുന്ന നല്ല ചിന്തകൾ, നല്ല വിദ്യാഭ്യാസം, വൃത്തി ബോധം, നല്ല സംസ്കാരം ഒക്കെയും നല്ല നാളേയ്ക്കുള്ള നിക്ഷേപങ്ങളും കരുതലുമാണ്. എല്ലാ കുഞ്ഞുങ്ങളും ഉത്തരവാദിത്വവും എല്ലാ വിധത്തിലും ശക്തരായ മുതിർന്നവരായി മാറാൻ കഴിയുന്നവരാകാൻ ഇന്നേ നാം അവർക്ക് ഏറ്റവും മികച്ചത് നൽകണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.
മാറിയ കാലത്തിനൊപ്പം നമ്മുടെ കുഞ്ഞുങ്ങളും സഞ്ചരിക്കുമ്പോൾ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ അവരുടെ അന്തസ്സും വ്യക്തിത്വവും നാം സംരക്ഷിക്കേണ്ടതുണ്ട്. അതിനായി നാം അവരെ കൂടുതൽ ബോധവത്കരിക്കുകയാണ് വേണ്ടത്. വിവരങ്ങളുടെ അനിയന്ത്രിതമായ കടന്നു വരവുകൾ വിവിധ മാധ്യമങ്ങളിലൂടെ കുഞ്ഞുങ്ങളുടെ മുൻപിലെത്തുമ്പോൾ ആവശ്യമായത് തിരഞ്ഞെടുക്കാനുള്ള പക്വത അവർക്കുണ്ടാക്കിയെടുക്കണം. കുട്ടികൾ കുട്ടികളായി തന്നെയാണ് വളരേണ്ടത്. എല്ലാ കുട്ടികൾക്കും എല്ലാ അവകാശങ്ങളും നാം നൽകുന്നതോടൊപ്പം, എല്ലാ കുട്ടികൾക്കും എല്ലാത്തിൽ നിന്നും സംരക്ഷണവും നൽകാനും മുതിർന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല ശീലങ്ങളും നല്ല ചിന്തകളുമായി കുരുന്നു ബാല്യങ്ങൾ വിടരട്ടെ. മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ എല്ലാ വിദ്യാലയങ്ങളിലെയും കുഞ്ഞുങ്ങൾക്ക് ശിശുദിനാശംസകൾ...!
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions