We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
NOV
"ഇന്നത്തെ കുട്ടികൾ നാളത്തെ ഇന്ത്യയെ സൃഷ്ടിക്കും. അവരെ വളർത്തിയെടുക്കുന്ന രീതി രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കും," സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു കുട്ടികളെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു. ഒരു രാജ്യത്തിൻറെ ഭാവി അവിടുത്തെ കുട്ടികളാണ് നിർണ്ണയിക്കുന്നതെന്നും, അതിനാൽ തന്നെ അവരെ വളർത്തിയെടുക്കേണ്ട രീതികൾ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം നമ്മുടെ രാജ്യത്തെ ഈ മഹദ്‌വചനത്തിലൂടെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കുട്ടികളോടുള്ള സ്നേഹവും, അവരുടെ ക്ഷേമത്തിനും, വിദ്യാഭ്യാസത്തിനുമായി ചെയ്ത സംഭാവനകളും കണക്കിലെടുത്താണ് ജവഹർലാൽ ലാൽ നെഹ്രുവിന്റെ ജന്മദിനം രാജ്യം ശിശുദിനമായി ആചരിക്കുന്നത്.
രാജ്യവ്യാപകമായി പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായിട്ടുള്ള നെഹ്രുവിന്റെ നടപടികൾ വളരെയധികം പ്രശംസ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ നയങ്ങൾ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് കാരണമായിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തുടങ്ങിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം തുടങ്ങിയത് നെഹ്രു ഇന്ത്യയെ നയിച്ചിരുന്ന കാലത്താണ്.
ദീർഘ വീക്ഷണമുള്ള ഒരു മഹദ് വ്യക്തിത്വത്തിന്റെ ജന്മദിനത്തെ ശിശു ദിനമായി ആചരിക്കുമ്പോൾ ഇന്നത്തെ കാലഘട്ടത്തിന്റെ പ്രത്യേകത അനുസരിച്ചു നാം ഈ ദിനം കൊണ്ടാടേണ്ടതുണ്ട്. കുട്ടികൾക്കെതിരായുള്ള അതിക്രമങ്ങളും അടിച്ചമർത്തലും വർധിച്ചു വരുന്ന സാഹചര്യത്തിൽ നമ്മുടെ കുഞ്ഞുങ്ങളെ അതിനെക്കുറിച്ച് ബോധവൻമ്മാരും ബോധവതികളുമാക്കുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശിശുദിനാഘോഷങ്ങളിൽ സമയം നീക്കിവെയ്ക്കേണ്ടതുണ്ട്. കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടോടും നിലപാടുകളോടും കൂടി നമ്മുടെ കുഞ്ഞുങ്ങളെ വളർത്തിയെടുക്കുമ്പോൾ അവർക്കും രാജ്യത്തിനും വേണ്ടി ഒരു മഹദ് കർമ്മം ചെയ്യുന്നു എന്ന ബോധ്യം എല്ലാ അധ്യാപകർക്കും ഉണ്ടാകണം. വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്‌ഷ്യം വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വികസനമാണെന്നു നമ്മുടെ കുഞ്ഞുങ്ങളെ എപ്പോഴും ഓർമ്മിപ്പിക്കണം. തങ്ങളുടെ സാന്നിധ്യവും സംഭാവനകളും എക്കാലവും കുടുംബത്തിൽ എന്നപോലെ രാജ്യത്തിനും പ്രധാനപ്പെട്ടതാണെന്ന ബോധ്യമുണ്ടാകുമ്പോൾ അവർ തങ്ങളുടെ മൂല്യവും പ്രാധാന്യവും മനസ്സിലാക്കി പ്രവർത്തിക്കും. അത്തരത്തിലുള്ള കാഴ്ചപ്പാടുകൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകാൻ ഈ ശിശുദിനം സഹായിക്കട്ടെ. മാനന്തവാടി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലെ എല്ലാ വിദ്യാലയങ്ങളിലെയും കുഞ്ഞുങ്ങൾക്ക് ശിശുദിനാശംസകൾ.
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions