x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

27

JUL

Campus Against Substance Abuse

ഇത് ലഹരി പൂക്കുന്ന കാലമാണ്. തങ്ങളുടെ സ്വകാര്യ ആഹ്ലാദങ്ങൾക്കപ്പുറം ലോകത്തിന് നിലനിൽപ്പില്ലെന്ന് ചിന്തിക്കുന്നവരുടെ താൽക്കാലിക സുഖാന്വേഷണങ്ങളിൽ നിന്നും പിറവിയെടുത്ത ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിലൂടെ ഭൂമിയിൽ ജീവിച്ചുകൊണ്ടുതന്നെ സ്വർഗത്തിലേക്കുള്ള എളുപ്പവഴികൾ തേടുകയാണ് പുതുതലമുറ. ആദ്യം ഒരു തമാശക്കായിരിക്കാം. പിന്നെ പതുക്കെ പതുക്കെ അത് ഒഴിച്ചു കൂടാനാവാത്ത ഒരു ബാധയായി മാറുന്നു. സൗഹൃദത്തിന്റെ പൂമരങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ പലരും ലഹരി തന്നെ ജീവിതമാക്കുന്നു. നമ്മുടെ തെരുവോരങ്ങളിൽ, എന്തിനേറെ ഗ്രാമീണ സൗഹൃദങ്ങളിൽ പോലും ലഹരിയുടെ നീരാളിക്കൈകൾ വല വിരിച്ചിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ ആരും വഴുതി വീഴാവുന്ന ലഹരിയുടെ വല. ഒടുവിൽ ആളിപ്പടരുന്ന തീനാളങ്ങൾ പോലെ ലഹരി പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്കും ഒടുക്കം കുടുംബങ്ങളിലേക്കും ഒരു വൻവിപത്തായി കടന്നുവരികയാണ്. തടുക്കുവാനുള്ള സമയം വൈകിയോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു ! ലഹരിക്കെതിരായ ഏറ്റവും ഫലപ്രദമായ മാർഗം അതിന്റെ വിപത്തിനെക്കുറിച്ചുള്ള ബോധവൽക്കരണമാണ്. ലഹരി നമ്മുടെ ജീവിതത്തെയും അതിലെ സർവ സന്തോഷങ്ങളെയും കെടുത്തിക്കളയുന്ന മഹാവിപത്താണെന്ന തിരിച്ചറിവ് നൽകാൻ ഒരു വ്യക്തിയുടെ കൗമാരകാലമെത്താനോ യുവത്വമെത്താനോ കാത്തിരിക്കേണ്ടതില്ല. കാരണം ഇന്നത് പ്രൈമറിതലം മുതലുള്ള വിദ്യാർത്ഥികളെ കീഴടക്കിതുടങ്ങിയിരിക്കുന്നു... നമുക്ക് ജാഗരൂകരാകാം... വരുംതലമുറയുടെ കാവലാളാകാം... ലഹരിയെന്ന മഹാവിപത്തിനെതിരെ പോരാടുന്ന കാസ (Campus Against Substance Abuse ) യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.സി.ബി. സി മദ്യവിരുദ്ധസമിതി മാനന്തവാടി രൂപതയുടെ ഡയറക്ടർ സണ്ണി മഠത്തിൽ അച്ചനും മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അധ്യാപകർക്കും വിജയാശംസകൾ നേരുന്നു..

ഫാ. സിജോ ഇളംകുന്നപ്പുഴ

കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions