We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
NOV
പ്രിയമുള്ളവരേ,
2024 നവംബർ 7-ന് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന് 75 വയസ്സ് തികയുകയാണ്. സാമൂഹ്യ സേവനത്തിന്റെ 75 ആണ്ടുകൾ പിന്നിടുമ്പോൾ, ഭാരത്തിന്റെ വികസനത്തിന്റെയും സേവനം എന്ന മൂല്യത്തിൽ വളരെ ഫലപ്രദമായ രീതിയിൽ ലോകത്തിനു കാണിച്ചു കൊടുക്കാനും ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ 6 .5 ദശലക്ഷം അംഗങ്ങൾ ഈ സംഘടനയിലൂടെ പരിശീലനം നേടുന്നു. എഴുപതിറ്റാണ്ടുകൾക്കിപ്പുറം 45 ദശലക്ഷം ആളുകൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതും വളരെ ശ്‌ളാഘനീയമായ കാര്യമാണ്. കാരണം ഇത്രയധികം യുവ മനസ്സുകൾ ഒന്നായി ചേർന്നുകൊണ്ട് ഒരേ ലക്ഷ്യത്തിനായി ശ്രമിക്കുമ്പോൾ അത് നമ്മുടെ രാജ്യത്തിന്റെ വികസനത്തെയും ഭാവിയെയും ഭാവാത്മകമായി സഹായിക്കുമെന്നതിൽ സംശയമില്ല.
ലോകമെമ്പാടുമുള്ള അംഗങ്ങൾ മൂന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഏക സംഘടന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സാണ്. മനുഷ്യരാശിയെ സേവിക്കുക, രോഗികളെ പരിചരിക്കുക, പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുക, മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുക, സസ്യങ്ങളെയും മരങ്ങളെയും സംരക്ഷിക്കുക എന്നിവ ഉൾപ്പെടുന്ന ദൈവത്തോടും രാജ്യത്തോടുമുള്ള തങ്ങളുടെ കടമകൾ നിറവേറ്റുമെന്നാണ് അംഗങ്ങൾ പ്രതിജ്ഞ ചെയ്യുന്നത്. സ്കൗട്ടുകളെ അവരുടെ രാജ്യത്തിന് വേണ്ടി ജീവിക്കാനും, പൊതു ക്രമം നിലനിർത്താനും, സൗഹാർദ്ദം വളർത്താനും, മറ്റുള്ളവരെ എപ്പോഴും സഹായിക്കാനുമാണ് പഠിപ്പിക്കുന്നത്.
'സശക്ത് യുവ വിക്ഷിത് ഭാരത്' എന്നതാണ് വജ്രജൂബിലി വർഷത്തിലെ ആപ്ത വാക്യം. വിശ്വാസ്യത, അച്ചടക്കം, ധൈര്യം, വിനയം തുടങ്ങി ഒമ്പത് നിയമങ്ങൾ പാലിച്ചുകൊണ്ടാണ് സ്കൗട്ടുകളെ നല്ല പൗരന്മാരാക്കാൻ പരിശീലിപ്പിക്കുന്നത്. ധാർമ്മിക കടമകൾ, പ്രായോഗിക യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള അവബോധത്തോടെയുള്ള പിന്തുണ തുടങ്ങിയ കഴിവുകളോടൊപ്പം പുതിയ വിദ്യാഭ്യാസ നയവുമായി യോജിച്ച് പുതിയ വെല്ലുവിളികളെ നേരിടാൻ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് അംഗങ്ങളെ പ്രാപ്തരാക്കുന്നു.
എഴുപത്തിയഞ്ചിന്റെ നിറവിലായിരിക്കുമ്പോൾ ഈ സംഘടന ഭാരതത്തിന്റെ ഓരോ കാൽപവയ്പിനും നൽകിയ നല്ല സേവനങ്ങളെ ഓർമ്മിക്കുകയും ഏറ്റവും മികച്ച പൗരൻമാരെ വാർത്തെടുക്കാൻ എടുക്കുന്ന എല്ലാ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു. മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലെയും സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളെയും അവരുടെ പരിശീലകരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു. ഒന്നായി ചേർന്ന് നിന്നുകൊണ്ട് സേവനത്തിലൂടെ ഒരു നവലോകം കെട്ടിപ്പടുക്കാൻ ആശംസകൾ!
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions