x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

05

JUL

Basheer Day

"ഓർത്ത് നോക്ക് പ്രായമായ രണ്ടു സ്വതന്ത്ര ജീവികൾ. ലേശം വിദ്യാഭ്യാസവും ലേശം ബുദ്ധിയുമുണ്ട്. സമൂഹം നമ്മെ തീറ്റിപ്പോറ്റുകയില്ല. ക്ഷേത്രവും ചർച്ചും നിക്കുന്നേടത്തു തന്നെ നിക്കട്ടെ. നമ്മുടെ ഹൃദയങ്ങളുടെ ഇടയിൽ മതിലുകൾ ഉണ്ടാവരുത്. ക്ഷമ, സഹാനുഭൂതി, കാരുണ്യം ഇവ മറക്കരുത്. തിരിഞ്ഞോ?" - വൈക്കം മുഹമ്മദ് ബഷീർ ലളിത ഭാഷയും സുന്ദരമായ പ്രയോഗങ്ങളും കൊണ്ട് മലയാള സാഹിത്യത്തെ പുതിയൊരു ശൈലിയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. സ്വതന്ത്രമായ ഭാഷാ പ്രയോഗം കൊണ്ട് സാഹിത്യ രചനകളെ സാധാരണക്കാരിലേക്കെത്തിച്ച അതുല്യ പ്രതിഭയുടെ കൃതികൾ വിവർത്തനത്തിലൂടെ ഏഴുകടലുകൾ കടന്നു പോയതിൽ അത്ഭുതപ്പെടാനില്ല. മലയാളം ഉള്ളിടത്തോളം കാലം തന്നെ മലയാളത്തിന്റെ 'ബേപ്പൂർ സുൽത്താനും' ചിരഞ്ജീവിയാകുമെന്നതിൽ സംശയമില്ല. കഥാപാത്രങ്ങളുടെ അനന്യ സാധാരണമായ സൃഷ്ടികൊണ്ട് ബഷീർ എന്ന എഴുത്തുകാരൻ വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണീരണിയിപ്പിക്കുകയും ചെയ്തു. ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ അക്ഷരങ്ങളെ ഉരുക്കി കൂടുതൽ തിളക്കം വരുത്തിയായിരുന്നു അദ്ദേഹം തന്റെ രചനകളെ സമ്പുഷ്ടമാക്കിയത്. എന്തുകൊണ്ട് എഴുത്തുകാരനായതെന്നു തന്റേതായ ശൈലിയിൽ ബഷീർ പറഞ്ഞിട്ടുണ്ട്: ‘കുഴിമടിയന്മാരായ ബഡുക്കൂസുകൾക്കു പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞ് ആലോചിച്ചപ്പോൾ നിധി കിട്ടിയ മാതിരി ഒരെണ്ണം കിട്ടി, സാഹിത്യം. എഴുത്തുകാരനാകുക. വലിയ ബുദ്ധിയൊന്നും വേണ്ട. ഭാവനയും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ച്ചിരിപ്പിടിയോളമുണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി. എഴുതി’. ഒന്നും ഒന്നും എത്രയാണെടാ?’ എന്ന് ക്ലാസിൽ അധ്യാപകൻ ചോദിച്ചപ്പോൾ മജീദ് ഒന്നാലോചിച്ചു. ‘രണ്ടു നദികൾ സമ്മേളിച്ച് കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകൾ ഒരുമിച്ചുചേരുമ്പോൾ കുറച്ചുകൂടി വണ്ണം വച്ച ഒരു വലിയ ‘ഒന്ന്’ ആയിത്തീരുന്നു. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു: ‘ഉമ്മിണി വല്യ ഒന്ന്’. ഭാഷയ്ക്കും വാക്കുകൾക്കും അതിർവരമ്പുകളും നിയന്ത്രണങ്ങളുമില്ലെന്നു കാണിച്ചു തന്ന ബഷീർ തന്നെപ്പോലെ തന്നെ തന്റെ നൂറുകണക്കിന് കഥാപാത്രങ്ങളെയും അനശ്വരരാക്കി. കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ചേർത്തെഴുതിയാലേ സാഹിത്യമാകൂ എന്ന തനതു രീതിയെ അങ്ങേയറ്റം 'നാടൻ' പ്രയോഗങ്ങൾക്കൊണ്ട് വിഖ്യാതമായ രചനകൾ നടത്തിയ എഴുത്തുകാരൻ സാധാരണക്കാർക്കായി തുറന്നിട്ടത് വായനയുടെ പുതിയൊരു ലോകമായിരുന്നു. ആശയങ്ങളെ കാച്ചികുറുക്കി, വെട്ടിച്ചുരുക്കി കാതലായതു മാത്രം കൂട്ടിച്ചേർത്ത് വായനയെ ജനകീയമാക്കിയ 'ലളിതഭാഷയുടെ രാജാവി'ന്റെ ഓർമ്മ ദിനത്തിൽ മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ പ്രണാമം!

 

ഫാ. സിജോ ഇളംകുന്നപ്പുഴ

കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions