x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

02

JUN

Back to School- 2025

പ്രിയമുള്ളവരേ,

പുതിയൊരു അധ്യയന വർഷത്തിലേക്ക് നാം കടന്നിരിക്കുകയാണല്ലോ. അറിവ് നേടാനായുള്ള ആദ്യ പടിയായി ആദ്യമായി സ്‌കൂളിൽ പോകുന്ന നിരവധി കുഞ്ഞുങ്ങളുണ്ട്. ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനം അവന്റെ/അവളുടെ ബിരുദദാന ദിനമല്ല; മറിച്ച് ആദ്യ ദിവസമാണ്. കാരണം എല്ലാ കുട്ടികളും അവരുടെ സ്കൂൾ ജീവിതം ആരംഭിക്കുന്നത് മിന്നുന്ന ഭാവനകളോടും, ഭാവാത്മകമായ മനസ്സുകളോടും, അറിവ് നേടുന്നതിനോടുള്ള അഗാധമായ താത്പര്യത്തോടും കൂടിയാണ്. അതുകൊണ്ട് തന്നെ അറിവ് നേടുക എന്നുള്ള ആ തിരഞ്ഞെടുപ്പിന്റെ ആദ്യ ദിനം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. ഔപചാരികമായ വിദ്യാഭ്യാസം കരുത്തുള്ള ഒരു സമൂഹത്തിന്റെ അടിത്തറയാണ്. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് ഔപചാരിക വിദ്യാഭ്യാസം.

ഭാരതത്തിന്റെ ഭരണഘടനയിൽ വളരെ പ്രാധാന്യത്തോടെ വിവക്ഷിച്ചിരിക്കുന്ന ഒന്നാണ് വിദ്യാഭ്യാസം ഓരോ പൗരന്റെ അവകാശമാണെന്നുള്ളത്. അത് അവകാശമായി നൽകിയത് തന്നെ വിദ്യാഭ്യാസത്തിനു നമ്മുടെ രാജ്യം അത്രമേൽ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതിനൊപ്പം തന്നെ രാജ്യത്തിൻറെ നിലനിൽപ്പ് പൗരൻമാരുടെ അറിവിന്റെ മികവിലൂടെയാണെന്ന ബോധ്യത്തിൽ നിന്നുമാണ്. വ്യക്തികളെ അറിവ് നേടാനും, ചിന്താശേഷി വികസിപ്പിക്കാനും, വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിനായി അവരെ സജ്ജരാക്കാനും സഹായിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം വ്യക്തികളെ ജീവിതത്തിലെ വെല്ലുവിളികൾക്ക് സജ്ജമാക്കുന്നു. നിങ്ങൾ നേടുന്ന ഈ വിദ്യാഭ്യാസം നിങ്ങളിൽ നിന്ന് ആർക്കും എടുത്തുകളയാൻ സാധിക്കുകയില്ല. അതുകൊണ്ട്തന്നെ വിദ്യാലയത്തിന്റെ ചവിട്ടുപടികൾ ഉയരങ്ങൾ കീഴടക്കുന്നതിന്റെ ആദ്യപടിയാകട്ടെ.

വിജയം എന്നത് ദിനം തോറും നിങ്ങൾ ആവർത്തിക്കുന്ന ചെറിയ പരിശ്രമങ്ങളുടെ ആകെത്തുകയാണ്. അതുകൊണ്ട് തന്നെ നിരന്തര പരിശ്രമം നിങ്ങളെ തീർച്ചയായും വിജയത്തിലെത്തിക്കും. സ്വാതന്ത്ര്യത്തിലേക്കുള്ള പാത ഇവിടെയും, ഭൂമിയിലെ എല്ലായിടത്തും ആരംഭിക്കുന്നത് ക്ലസ്സ്മുറികളിൽ നിന്നാണെന്നു മറക്കാതിരിക്കുക. നാല് ചുവരുകൾക്കുള്ളിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നത് അതിനുമപ്പുറത്തേയ്ക്ക് ഇറങ്ങി അനന്തമായ വിഹായസ്സിലേയ്ക്ക് പറന്നുയരാനുള്ള അറിവും ആത്മ വിശ്വാസവുമാണ്.

ഈ പുതിയ വർഷത്തിൽ ആദ്യമായി വിദ്യാലയങ്ങളിലേക്ക് കടന്നുവരുന്ന കുരുന്നുകൾക്കും പഠനം തുടരുന്ന എല്ലാ വിദ്യാർത്ഥികൾക്കും മാനന്തവാടി രൂപതാ കോർപ്പറേറ്റ് വിദ്യഭ്യാസ ഏജൻസിയുടെ ആശംസകൾ.

സ്നേഹപൂർവ്വം,

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

 

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions