We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
JUN
പ്രിയമുള്ളവരേ...
വീണ്ടുമൊരു അധ്യയനവർഷത്തിന് തുടക്കം കുറിക്കുകയാണല്ലോ. ഈ പുതുവർഷം പുതിയതായി പ്രധാനധ്യാപകരായി നിയമിതരായവർക്ക് തങ്ങളുടെ പ്രവർത്തനമേഖലകളിൽ ആത്മാർത്ഥമായി സേവനമനുഷ്ഠിക്കാൻ ആശംസകൾ...
ഓരോ വിദ്യാലയത്തിന്റെയും അക്കാദമികരംഗങ്ങളിലും അക്കാദമികേതര മേഖലകളിലും മികവാർന്ന നേട്ടങ്ങൾ കൈവരിക്കാൻ ദീർഘവീക്ഷണത്തോടെ ആസൂത്രണമികവോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ എല്ലാ പ്രധാനധ്യാപകർക്കും സാധിക്കട്ടെ.
സ്ഥാനക്കയറ്റവും സ്ഥലം മാറ്റങ്ങളും ലഭിച്ച് പുതിയ ലാവണങ്ങളിലേക്ക് യാത്രയാകുന്ന അധ്യാപക അനധ്യാപകർക്ക് ചെന്നെത്തുന്നിടങ്ങളിൽ ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ മികവുകൾ സൃഷ്ടിക്കാൻ കഴിയട്ടെ...
മുൻവർഷങ്ങളിൽ നിങ്ങളോരോരുത്തരും ചെയ്ത ത്യാഗോജ്വലമായസേവനങ്ങളെ നന്ദിയോടെ ഓർക്കുന്നു. തുടർന്നും നിങ്ങളായിരിക്കുന്ന ഇടങ്ങളിൽ ഏറ്റവും നല്ലതിനെക്കൊടുക്കാൻ ഏവർക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു..
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions