x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School St. Thomas LPS, Arinchermala
സെന്റ് തോമസ് എല്‍ പി സ്കൂള്‍ അരിഞ്ചേര്‍മല, അരിഞ്ചേര്‍മല

History

അക്ഷരങ്ങളുടെ പൊൻ വെളിച്ചം കുരുന്നു ഹൃദയങ്ങളിൽ നിറയ്ക്കാൻ 1983 ൽ അരിഞ്ചേർമലയിലെ മുഴുവൻ ദേശവാസികളുടെ പരിശ്രമഫലമായി സെന്റ് തോമസ് എൽപി സ്കൂൾ സ്ഥാപിക്കപ്പെട്ടു . ആദ്യകാല ഘട്ടങ്ങളിൽ അരിഞ്ചേർ മല പള്ളിയുടെ കീഴിലായിരുന്ന സ്കൂൾ 1997 ൽ മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ കുടുംബത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു . ആദ്യ മാനേജർ ഫാ.മാത്യൂ പാബ്ലാനിയുടെ നേതൃത്വത്തിൽ പ്രധാാനാധ്യാപിക.സി. മേരിക്കുട്ടിയും മറ്റ് അധ്യാപകരും ജാതി മത ഭേദമന്യ മുഴുവൻ പ്രദേശവാാസികളും സ്കൂളിന്റെ ആദ്യ ഘട്ട വളർച്ചയ്ക്ക് കഠിനപ്രയത്നം ചെയ്തു. പിന്നീട് വന്ന മാനേജർ ഫാ.ജോർജ്ജ് കല്ലടാന്തി സ്കൂൾ കെട്ടിടംം നിർമ്മാണം നടത്തി പിന്നീട് മാനേജരായ ഫാ.ആന്റണി കരോട്ട് ഓഫീസ് റൂമും മറ്റു സൗകര്യങ്ങളും ഒരുക്കി

അധ്യാപകരായി എത്തിച്ചേർന്ന ഐഷത്ത് ബീവി, മേരി N V, മേരി വാഴയിൽ , എൽസമ്മ തുടങ്ങിയ അധ്യാപകർ സ്കൂളിനു കുട്ടികൾക്കുമായി ഏറെ കഠിന പ്രയത്നങ്ങൾ ചെയ്തിട്ടുള്ളവരാണ്. പിടിഎ യുടെ സേവനങ്ങളും നിസ്വാര്‍ത്ഥമായിരുന്നു  ഇന്നുകാണുന്ന സ്കൂള്‍ കെട്ടിടം 2016 ല്‍ അന്നത്തെ മാനേജര്‍ റവ . ഫാ. പോള്‍ എടയക്കൊണ്ടാട്ടിന്റെ അക്ഷീണ പരിശ്രമഫലമായി നിര്‍മ്മിക്കപ്പെട്ടതാണ്.

2025 - 26  അദ്ധ്യായനവര്‍ഷത്തില്‍ മാനേജര്‍ റവ .ഫാ ജോസ് തേക്കനാടിയുടെ നേതൃത്വത്തില്‍ , ഹെ‍ഡ്മിസ്ട്രസ്സ്  ശ്രീമതി  ലിസി ടിജെ  ടീച്ചറും  5 അധ്യാപകരും ഒരു മെൻ്റര്‍ ടീച്ചറും ചേര്‍ന്ന് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി ചെയ്തു വരുന്നു

39 ആൺകുട്ടികളും  52 പെൺകുട്ടികളും ആയി ആകെ 91 കുട്ടികള്‍ വിദ്യഅഭ്യസിക്കുന്നു

 

സ്ഥാപിതം 1983
സ്കൂൾ കോഡ്15411
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
ആൺകുട്ടികൾ39
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ93
ആകെ അധ്യാപകർ5
മാനേജർFr. JOSE THEKKANADIYIL
പ്രധാന അദ്ധ്യാപകൻMrs. LISSSY TJ
പി.ടി.ഏ. പ്രസിഡണ്ട്Mr. PRASHANTH VARGHEES
Schoolwiki#
Copyright © 2021 St. Thomas LPS, Arinchermala.
Powered by Corehub Solutions