We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തിനു കീഴിൽ ഏറനാടിന്റെ മണ്ണിൽ വിദ്യാഭ്യാസവും സംസ്ക്കാരവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ " പള്ളിയോട് ചേർന്നൊരു പള്ളിക്കൂടം " എന്ന ആശയവുമായി ബന്ധപ്പെട്ട് 07/07/1982 ൽ സെന്റ് തോമസ് എ യു പി സ്‌കൂൾ സ്ഥാപിതമായി. അന്നത്തെ വികാരിയായിരുന്ന റവ . ഫാദർ ജോർജ് കിഴക്കുംപുറത്തിന്റെയും നല്ലവരായ നാട്ടുകാരുടെയും ഉത്സാഹം നിമിത്തം 53 വിദ്യാർത്ഥികളും 3 അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .
1984 ൽ ഇതൊരു പൂർണ്ണ യു പി സ്കൂളായി തീർന്നു . 1988 ൽ മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയിൽ ലയിച്ചു . 2007 ൽ മൂന്ന് ഡിവിഷനുകൾ വീതം ആവുകയും അതിൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആക്കുകയും ചെയ്‌തു .
അത്യാധുനിക സൗകര്യങ്ങളോടെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായ ,കോർപ്പറേറ്റ് നിർമ്മിച്ച പുതിയ കെട്ടിടം 06/05/2021 ൽ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് ഉദഘാടനം നിർവഹിച്ചു .
5000 ൽ അധികം വിദ്യാർഥികൾ ഈ വിദ്യാ നികേതനിൽനിന്നും വിദ്യ സ്വായത്തമാക്കി നാടിനും സമൂഹത്തിനും പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു .
സ്ഥാപിതം | 1982 |
സ്കൂൾ കോഡ് | 48476 |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 172 |
ആകെ വിദ്യാർത്ഥികൾ | 376 |
ആകെ അധ്യാപകർ | 10 |
മാനേജർ | Rev.Fr.Francis Karippukattil |
പ്രധാന അദ്ധ്യാപകൻ | Mr. SEBASTIAN ANTONY |
പി.ടി.ഏ. പ്രസിഡണ്ട് | Mr. SOY MULLOOR |
Schoolwiki | # |