x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School St. Mary's UPS, Thariode
സെൻറ് മേരീസ് യു പി സ്‌കൂൾ , തരിയോട്

History

 വൈത്തിരി പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട കുടക്കച്ചിറ കുര്യാക്കോസച്ചൻ സ്കൂൾ നിർമ്മിക്കുന്നതിനാവശ്യമായ തറപ്പണി 1947 ൽ പൂർത്തീകരിച്ചു. 1949 ഏപ്രിൽ മാസത്തിൽ തരിയോട് സ്വതന്ത്ര ഇടവക ആവുകയും ഫാദർ കെറൂബിൻ ഇടവക വികാരിയായി നിയമിതനാവുകയും ചെയ്തു. കുടക്കച്ചിറ കുര്യാക്കോസച്ചൻ അടിസ്ഥാനമിട്ട തറയിൽ പള്ളി പണിയുകയും സർക്കാർ അംഗീകാരം പ്രതീക്ഷിച്ച് 1951 മുതൽ  ശ്രീ കറുത്തേടത്ത് മത്തായി സാർ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ശമ്പളമില്ലാതെ ഒരു വർഷം മത്തായി സാർ അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. 

1952-ൽ എൽപി സ്കൂളിന് അംഗീകാരം ലഭിച്ചു. ആവശ്യത്തിന് യോഗ്യതയുള്ള അധ്യാപകർ ഈ പ്രദേശങ്ങളിൽ ഇല്ലാത്തതിനാൽ പാവറട്ടിയിൽ നിന്നും ഏങ്ങണ്ടിയൂരിൽ നിന്നും അധ്യാപകരെ എത്തിച്ചു.
ബഹുമാനപ്പെട്ട ഹഡ്രിയാനച്ചൻ ഇടവക വികാരിയും സ്കൂൾ മാനേജരുമായി എത്തിയ 1952 മുതൽ 1960 വരെയുള്ള കാലഘട്ടത്തിൽ സ്കൂളിന്റെ നാനാവിധ വികസനത്തിന് നേതൃത്വം വഹിച്ചു.. ഇടവക ജനത്തിന്റെ കഠിനാധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ഫലമായി സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുവാനും 1954-ൽ യു.പി. സ്കൂളായി ഉയർത്താനും സാധിച്ചു. സ്കൂൾ മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും പരിശ്രമഫലമായി ബഹുമാനപ്പെട്ട ജോർജ് മൈലാടുരച്ചൻ തുടങ്ങി വെച്ച പുതിയ സ്കൂൾ കെട്ടിട നിർമ്മാണം ബഹു. കണിയാമറ്റത്തിലച്ചന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

102 വിദ്യാർഥികളുമായി വിദ്യാഭ്യാസം തുടങ്ങിയ ഈ വിദ്യാലയത്തിൽ ആയിരത്തിനടുത്ത് വിദ്യാർത്ഥികൾ ഇന്ന് LKG മുതൽ ഏഴാം ക്ലാസുവരെ വിദ്യ അഭ്യസിക്കുന്നു.

സ്കൂളിനെ വഴിനടത്തിയവർ

ഫാദർ കുര്യാക്കോസ് കുടക്കച്ചിറ, ഫാദർ കെറൂബിൻ പൊരിയത്ത്, ഫാദർ സിപ്രിയാനോസ് വിതയത്തിൽ, ഫാദർ ഹഡ്രിയാൻ കലവറ, ഫാദർ ബെർണാഡിൻ കല്ലുകളം ,
ഫാദർ ഹെർബർട്ട് കുഞ്ഞാപ്പിള്ളി, ഫാദർ ഫിലിപ്പ് മുറിഞ്ഞകല്ലേൽ, ഫാദർ ജോസഫ് പ്ലാത്തോട്ടം, ഫാദർ സക്കറിയാസ് കട്ടക്കൽ, ഫാദർ ഫ്രാൻസിസ് വാളായിൽ,
ഫാദർ ജോസഫ് കോട്ടേപ്പറമ്പിൽ, ഫാദർ ജേക്കബ് നരിക്കുഴി, ഫാദർ കുര്യാക്കോസ് പറമ്പിൽ, ഫാദർ സെബാസ്റ്റ്യൻ പാലക്കീൽ, ഫാദർ ജോർജ് മൈലാടൂർ, ഫാദർ ജോസഫ് കണിയാമറ്റം
ഫാദർ ജോർജ് കിഴക്കുംപുറം, ഫാദർ മാത്യു പൈക്കാട്ട്, ഫാദർ ജോണി കുന്നത്ത്, ഫാദർ ജെയിംസ് കുന്നത്തേട്ട് , ഫാദർ സജി പുഞ്ചയിൽ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചു.2023 മുതൽ ഫാദർ തോമസ് പ്ലാസനാൽ ആണ് ഈ വിദ്യാലയത്തിൻ്റെ മാനേജർ.


ശ്രീ. ഇ.ജെ. ജോസഫ്,  ശ്രീ കെ.വി. ഔസേപ്പ്, ശ്രീ. കെ.ഐ. ചാണ്ടി,  ശ്രീ.റ്റി.സി. തോമസ്, ശ്രീ.വി. ഇ പ്രഭാകരൻ, ശ്രീ. പി. ജോർജ് വെള്ളാനയിൽ, ശ്രീ വി.എ പത്രോസ്,  ശ്രീ. എൻ.വി. ജോയി, സിസ്റ്റർ മേരി കെ.പി, ശ്രീ പി.കെ തോമസ്,  ശ്രീ തോമസ് ജേക്കബ്,  ശ്രീ. ബെന്നി ആന്റണി, ശ്രീ.എം.വി.രാജൻ , ശ്രീ അബ്രഹാം കെ മാത്യു , ശ്രീമതി ജാൻസി എ വി എന്നിവർ ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർമാരായി ജോലി ചെയ്തു. 2023 മുതൽ ശ്രീ.സജി ജോൺ ആണ് ഈ വിദ്യാലയത്തിൻ്റെ പ്രധാന അദ്ധ്യാപകൻ .

 

സ്ഥാപിതം 1952
സ്കൂൾ കോഡ്15255
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
ആൺകുട്ടികൾ284
പെൺകുട്ടികൾ324
ആകെ വിദ്യാർത്ഥികൾ608
ആകെ അധ്യാപകർ27
മാനേജർFr. THOMAS PLASSANAL
പ്രധാന അദ്ധ്യാപകൻMr. SAJI JOHN
പി.ടി.ഏ. പ്രസിഡണ്ട്Mr. Pius Mathew
Schoolwiki#
Copyright © 2021 St. Mary's UPS, Thariode.
Powered by Corehub Solutions