x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School St. Joseph's HSS, Kallody
സെന്റ്. ജോസഫ്സ് എച്ച് എസ് എസ്, കല്ലോടി

History

                വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ പുരോഗമനത്തിൻ്റെ നാന്ദി കുറിച്ചു കൊണ്ട് പള്ളിയും ഒപ്പം പള്ളിക്കൂടവും എന്ന തിരിച്ചറിവോടെ 1948 ജൂണിൽ 75 വിദ്യാർത്ഥികളും ഒരധ്യാപകനുമായി കുടിയേറ്റത്തിൻ്റെ സ്വപ്ന സാക്ഷാത്ക്കാരമായ കല്ലോടി സെൻ്റ് ജോസഫ്സ് യു.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചു.

          1963 - 68 കാലയളവിൽ കല്ലോടിക്ക് ഒരു ഹൈസ്ക്കൂൾ എന്ന ലക്ഷ്യവുമായി റവ.ഫാ.ലൂക്കോസ് ചൂണ്ടിക്കുളത്തിൻ്റെ നേത്യത്യത്തിൽ ഇന്നത്തെ ഹൈസ്കൂൾകുന്ന് മൺപണി തീർത്ത് സജ്ജമാക്കി. 1973-ൽ പിറവിയെടുത്ത മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് തൂങ്കുഴി പിതാവിൻ്റെ മഹനീയ സാരഥ്യവും വികാരി ജനറലായിരുന്ന റവ.ഫാ തോമസ് മൂലക്കുന്നേലിൻ്റെയും വികാരി. റവ:ഫാ: ജോസഫ് മേമനയുടെയും അക്ഷീണ പരിശ്രമഫലമായി 1975 ഡിസംബർ പതിനൊന്നാം തിയ്യതി ഹൈസ്കൂളിന് അടിസ്ഥാന ശിലയിട്ടു . 1976 ജൂൺ 1ന്‌ ഏഴ് ക്ലാസ് മുറികളോടെ ഓടിട്ട വലിയ കെട്ടിടം സജ്ജമാക്കപ്പെട്ടു. മാനന്തവാടി രൂപതാ മെത്രാൻ മാർ ജേക്കബ് തൂങ്കുഴി പിതാവിൻ്റെയും എം. എൽ.എ ശ്രി. എം.വി. രാജൻ മാസ്റ്ററുടെയും സാന്നിധ്യത്തിൽ കുടിയറ്റക്കാരുടെ പിതാവായ തലശ്ശേരി രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി 1976 ഡിസംബർ 30 ന് ഹൈ സ്കൂളിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. പേരിയ, വെള്ളമുണ്ട തലപ്പുഴ ,മാനന്തവാടി ,ദ്വാരക, പനമരം, പടിഞ്ഞാറത്തറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചമേകി , തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ശ്രദ്ധേയമായ വിദ്യാഭ്യസ സ്ഥാപനമായി മാറി.

            1997-ൽ കോളേജുകളിൽ നിന്നും പ്രി ഡിഗ്രി വേർപെടുത്തി ഹൈസ്കൂളുകളിൽ പ്ലസ്ടു ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത് കേരളവിദ്യാഭ്യാസ ചരിത്രത്തിൻ്റെ, ഒപ്പം കല്ലോടിയുടെയും നാഴിക കല്ലാണ്. മാനന്തവാടി രൂപത യുടെ മെത്രാനായിരുന്ന എമ്മാനുവേൽ പോത്തനാമൂഴി പിതാവിൻ്റെ പ്രത്യേക താല്പര്യ പ്രകാരം കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ: അഗസ്റ്റിൻ നിലയ്ക്കപള്ളി, സകൂൾ മാനേജർ റവ.ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ, മുൻ പ്രിൻസിപ്പാൾ കെ. എ ആൻറണി എന്നിവരുടെ പരിശ്രമഫലമായി 2000-2001 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. യശ:ശരീരനായ സ്കൂൾ മാനേജർ മാത്യൂ കൊല്ലിത്താനച്ചൻ്റെ പ്രവർത്തനമികവും സംഘടനാവൈഭവവും പ്ലസ് ടുവിന് ദൃശ്യഭംഗി തുളുമ്പുന്ന ബഹു. നില മന്ദിരം യഥാർത്ഥ്യമാക്കി. പ്ലസ് ടുവിൽ സയൻസ് ,കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകളിലായി 360 വിദ്യാർത്ഥികളും സേവനസന്ന ദ്ധരായ 18 അധ്യാപകരും 2 ലാബ് അസിസ്റ്റൻറുമാരുമാണുള്ളത് . അനേകായിരങ്ങൾക്ക് അറിവിൻ്റെ വെളിച്ചമായി ,വടക്കേവയനാടിൻ്റെ തിലകക്കുറിയായി കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രശോഭിക്കുന്നു.

സ്ഥാപിതം 2000
സ്കൂൾ കോഡ്12022
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
ആൺകുട്ടികൾ188
പെൺകുട്ടികൾ164
ആകെ വിദ്യാർത്ഥികൾ352
ആകെ അധ്യാപകർ18
മാനേജർFr. Saji Kottayil
പ്രധാന അദ്ധ്യാപകൻMr. BRIJESH BABU A V
പി.ടി.ഏ. പ്രസിഡണ്ട്Mr. Binu M Rajan
Schoolwiki#
Copyright © 2021 St. Joseph's HSS, Kallody.
Powered by Corehub Solutions