We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
പ്രൊവിഡൻസ് എൽ. പി. സ്കൂളിന്റെ ചരിത്രം
തലശ്ശേരി താലൂക്കിൽ കാപ്പാട് വില്ലേജിൽ പെട്ട കേളകം പഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് വെള്ളൂന്നി. കേളകം പഞ്ചായത്തിന്റെ ഒരു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ടൗണിൽ നിന്നും 4 കി. മീ.അകലെ ചുറ്റുപാടും കൊച്ചു മലകളാൽ അലങ്കരിക്കപ്പെട്ടതും പ്രകൃതി രാമണീയവുമാണ്. ആദിവാസികൾ മുതൽ നാനാജാതി മതസ്ഥർ വരെ നാലായിരത്തോളം ജനങ്ങൾ ഇടതിങ്ങി പാർക്കുന്ന ഈ ഗ്രാമം ജീവിത സൗകര്യങ്ങളുടെ കാര്യത്തിൽ തികച്ചും പിൻപിലാണ്. ജീവരക്ഷാർത്ഥം ഈ മലമടക്കുകളെ പൊന്നു വിളയിക്കുന്ന വിളഭൂമിയാക്കിയെടുക്കുവാൻ ഈ നാട്ടിലെ കുടിയേറ്റക്കാർ അഹോരാത്രം വിയർപ്പൊഴുക്കി.
വിശപ്പിന്റെ വിളിക്ക് ഉത്തരം കിട്ടിയെങ്കിലും വിജ്ഞാനത്തിന്റെ ദാഹം വെള്ളൂന്നിയെ കാർന്നുതിന്നുകൊണ്ടിരുന്നു ഈ അടുത്ത കാലം വരെ. ജീവിത സൗകര്യങ്ങളിൽ ഏറ്റവും പ്രഥമമായ ഒരു റോഡുപോലും ഈ സ്ഥലങ്ങളിലുണ്ടായിരുന്നില്ല. നിവേദനങ്ങളുടെ കൂമ്പാരങ്ങൾ അധികാരികളുടെ ചവിറ്റുകൊട്ടകൾ നിറച്ചുകൊണ്ടിരുന്നു. ഒടുവിൽ നാട്ടുകാരുടെ അക്ഷീണ പ്രയത്നം മൂലം ഒരു റോഡ് വെള്ളൂന്നി വരെയെത്തി.
വിജ്ഞാനത്തിന്റെ ബാലപാഠങ്ങൾ പഠിക്കുവാൻ ഈ മലമുകളിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് അഞ്ചും ആറും കി. മീ. ദൂരം താണ്ടി മഞ്ഞളാംപുറത്തോ, ചുങ്കക്കുന്നിലോ പോകണമായിരുന്നു. മഴക്കാലത്തു ഈ മലയിടുക്കുകളിൽ നിന്നു വരുന്ന വെള്ളപ്പാച്ചിലിൽ പോലും പിഞ്ചുകുഞ്ഞുങ്ങൾ ഒഴുകിപ്പോയിട്ടുണ്ട്. സമയത്ത് സ്കൂളിൽ എത്തുവാൻ പൊതിച്ചോറുമായി പുലരിക്കുമുമ്പ് തന്നെ പുറപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളെ കണ്ണിലെണ്ണയൊഴിച്ചു സന്ധ്യയാകുമ്പോഴേക്കും നോക്കിയിരിക്കുകയാണ് മാതാപിതാക്കൾ പ്രതിബന്ധങ്ങളെ അതിജീവിക്കുന്ന വിജ്ഞാന തൃഷ്ണ !ഈ കാലങ്ങളിലെല്ലാം ഒരു സ്കൂളിനു വേണ്ടി അധികൃതരുടെ പടിവാതിലുകൾ മുട്ടി വിളിച്ചുകൊണ്ടിരിക്കുന്നു.. ഇന്നാട്ടിലെ മാതാപിതാക്കൾ. തങ്ങൾക്കോ ആസ്വദിക്കാൻ കഴിയാതെ പോയ ആ ഭാഗ്യം തങ്ങളുടെ കുഞ്ഞുമക്കളെങ്കിലും ആസ്വദിക്കണം എന്നതായിരുന്നു ഈ കദനകഥയുടെ പിന്നിലെചേതോവികാരം
സ്ഥാപിതം | 1982 |
സ്കൂൾ കോഡ് | 14835 |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
ആൺകുട്ടികൾ | 02 |
പെൺകുട്ടികൾ | 03 |
ആകെ വിദ്യാർത്ഥികൾ | 05 |
ആകെ അധ്യാപകർ | 02 |
മാനേജർ | ഫാ. ഷാജി മൂത്തേടത്ത് |
പ്രധാന അദ്ധ്യാപകൻ | Sr. sHINYMOL K V |
പി.ടി.ഏ. പ്രസിഡണ്ട് | Mr. BINU MATHEW |
Schoolwiki | # |