We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
1982 ജൂലൈ 6 ന് കണിയാരം പള്ളിയിൽ 3 ഡിവിഷനുകളിലായി 105 വിദ്യാർത്ഥികൾ എട്ടാം ക്ലാസിൽ പഠനം ആരംഭിച്ചു. 1982 ജൂലൈ 12 ന് അഭിവന്ദ്യ മാർ. ജേക്കബ് തൂങ്കുഴി പിതാവ് ഉദ്ഘാടനം നിർവഹിച്ചു.
1983 മാർച്ച് 17 ന് പുതിയ കെട്ടിടത്തിൽ ക്ലാസ് ആരംഭിച്ചു. സിസ്റ്റർ . ജേയി മരിയ എസ്. എ. ബി.എസ് ആയിരുന്നു എച്ച്.എം. ഇൻ ചാർജ്ജ് .തുടർന്ന് ശ്രീ. ജോർജ് കാരിക്കുഴി , സിസ്റ്റർ ലീന എസ്.എച്ച്, ശ്രീ.കെ. യു. ചെറിയാൻ, ശ്രീ.കെ.എം. ജോസ് , ശ്രീ എം.എം. ജോസഫ് , ശ്രീ എം.വി മാത്യു, ശ്രീ. ബേബി കൂര്യൻ, ശ്രീ.സെബാസ്റ്റ്യൻ ജെ. മുക്കാടൻ ,ശ്രീ. ജോസ് പുന്നക്കുഴി, ശ്രീ. കെ എം .മത്തായി, ശ്രീമതി. സെലിൻ ജോസ് , ശ്രീ.പീറ്റർ കുരുവിള, ശ്രീ.ഷാജു.പി.എ. സി. മോളി പി സി , സി.മിനി എബ്രഹാം ശ്രീ.ബേബി ജോൺ എന്നിവർ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ 24 ഡിവിഷനുകളിലായി 1139 ഓളം വിദ്യാർത്ഥിളം 31 അധ്യാപകരും 5 ഓഫീസ് ജീവനക്കാരും ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക ശ്രീമതി .ജാക്വിലിൻ കെ ജെ ആണ്.
കണിയാരം ഇടവകയുടെ കീഴിൽ ആരംഭിച്ച സ്കൂൾ ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റിന് കീഴിൽ (CEADOM) പ്രവർത്തിക്കുന്നു. മാനേജർമാരായി ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, ഫാ.ജോസഫ് വെട്ടിക്കുഴിച്ചാലിൽ, ഫാ.ജോസഫ് കല്ലുകമാക്കൽ, ഫാ.ജോസ് തേക്കനാടി, ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളിൽ, ഫാ.ജോസഫ് നെച്ചിക്കാട്ട്, ഫാ.ജോർജ്ജ് മൈലാടൂർ , ഫാ.പോൾ മുണ്ടോളിക്കൽ ഫാ. സണ്ണി മഠത്തിൽ എന്നിവർ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഫാ. സോണി വാഴക്കാട്ട് ആണ് സ്കൂൾ മാനേജർ .
| സ്ഥാപിതം | 1982 |
| സ്കൂൾ കോഡ് | 15003 |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| ആൺകുട്ടികൾ | 549 |
| പെൺകുട്ടികൾ | 594 |
| ആകെ വിദ്യാർത്ഥികൾ | 1139 |
| ആകെ അധ്യാപകർ | 36 |
| മാനേജർ | Fr. SONY VAZHAKATTU |
| പ്രധാന അദ്ധ്യാപകൻ | Mrs. JAQUILINE K J |
| പി.ടി.ഏ. പ്രസിഡണ്ട് | Mr. Sri. Reji |
| Schoolwiki | https://schoolwiki.in/sw/ltm |