x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School St. Joseph's HS, Adakkathode
സെന്‍റ് ജോസഫ്‌സ് എച് എസ്‌ അടക്കാത്തോട് , അടയ്ക്കാത്തോട്

History

മലയോര കുടിയേറ്റ മേഖലയായ അടക്കാത്തോടിന്റെ ചിരകാലസ്വപ്നമായിരുന്നു ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം. 1982- ൽ അന്നത്തെ ഇടവകവികാരി റവ.ഫാദർ അബ്രാഹാം കാപ്പംകുന്നേലിന്റെ നേതൃത്വത്തിലുള്ള  ശ്രമങ്ങളുടെ ഫലമായി അടക്കാത്തോട്ടിൽ ഒരു ഹൈസ്കുൾ അനുവദിച്ചുു. റവ. ഫാദർ അബ്രഹാം കാപ്പംകുന്നേൽ സ്കൂൾ മാനേജരായി ,ഹെഡ് മാസ്റ്റർ പി.ഒ വർക്കി സാറിന്റെ നേതൃത്വത്തിൽ 5-7-1982-ൽ അടക്കാത്തോട് സെന്റ്ജോസഫ് സ്കൂള് പ്രവർത്തനമാരംഭിച്ചുു.തുടക്കത്തിൽ 3 ഡിവിഷനും 101 കുട്ടികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുംമായി ആരംഭിച്ച സ്ഥാപനം 1984-85-ൽ സംമ്പൂർണ ഹൈസ്കൂൾ ആയിതീർന്നു. ഇപ്പോൾ മൊത്തം 6 ഡിവിഷനുകളിലായി 174 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. ജീവിതത്തിന്റെ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്ന അനേകം മഹത് വ്യക്തികളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ടെന്നതിൽ നമുക്കഭിമാനിക്കാം. 1988 വരെ സിംഗിൾ മാനേജ്മെന്റ് സ്കൂൾ ആയി പ്രവർത്തിച്ചുുവന്ന ഈ സ്ഥാപനം 1988-ൽ മാനന്തവാടി രൂപതാ കോര്പറേറ്റ് എഡ്യൂക്കേഷലന് ഏജന്സിയുടെകീഴില് ലയിപ്പിക്കുകയുണ്ടായി ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ. ഫാദർ സിജോ ഇളംകുന്നപ്പുഴ ,സ്കൂൾ മാനേജർ റവ . ഫാദർ സെബിൻ ഐക്കരതാഴാത്ത് എന്നിവരുടെയും നേതൃത്വത്തിൽ സ്കൂൾ പ്രവർത്തിച്ചു പോരുന്നു . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  10 ക്ലാസ് മുറികൾ ഉണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.2022 നവംബർ 30 തീയതി അഭിവന്ദ്യ പിതാവ് മാർ ജോസ് പൊരുന്നേടം സ്കൂളിന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു നൽകുകയുണ്ടായി. 

 
 
                                  സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.ഒ വർക്കി, പി.ജെ മേരി, കെ.എം ജോസ്, കെ.എസ്.മാനുവൽ, കെ.സി ദേവസ്യ, കെ. എ അന്നക്കുട്ടി,കെ .ജെ .ജോസഫ് , സി എൽ വിൻസെന്റ്,വർക്കി പി ജെ ,ശ്രീമതി ജാക്വിലിൻ കെ ജെ ,  ശ്രീ ജോൺസൻ വി സി,ശ്രി ഷാജു പി എ എന്നിവരാണ്  .നിലവിലെ ഹെഡ്മാസ്റ്റർ ആയി ശ്രീ ജോസ് സ്റീഫെന്‍ സേവനം അനുഷ്ഠിക്കുന്നു .കഴിഞ്ഞ 13 തവണയായി SSLC  പരീക്ഷയിൽ 100% വിജയം നേടുന്നു .LITTLE KITES, JRC, GUIDES തുടങ്ങിയ സംഘടനകൾ പ്രവർത്തിച്ചുപോരുന്നു .എല്ലാ ക്ലാസ് റൂമുകളും ഡിജിറ്റൽ ക്ലാസ്സുകളാണ് .കൂടാതെ സ്മാർട്ട് ക്ലാസ്സ്‌റൂം,IT ലാബ് ,ലൈബ്രറി ,സയൻസ് ലാബ് ഇവയും കുട്ടികളുടെ പഠന പഠ്യേതര പ്രവർത്തനങ്ങളെ സഹായിക്കുന്നു .
സ്ഥാപിതം 1982
സ്കൂൾ കോഡ്14037
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
ആൺകുട്ടികൾ83
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ169
ആകെ അധ്യാപകർ10
മാനേജർFr. Sebin Aikkarathazath
പ്രധാന അദ്ധ്യാപകൻMr. JOSE STEEPHEN
പി.ടി.ഏ. പ്രസിഡണ്ട്Mr. James Augustin
Schoolwikihttps://schoolwiki.in/sw/iiu
Copyright © 2021 St. Joseph's HS, Adakkathode.
Powered by Corehub Solutions