x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School Ambayathode UPS, Ambayathode
അമ്പായത്തോട് യു.പി.സ്കുൂൾ, അമ്പായത്തോട്

History

1978-79 കാലംവരെ അമ്പായത്തോട് സെന്റ് ജോർജസ് L. P സ്കൂളിൽ നിന്നും നാലാം ക്ലാസ് പൂർത്തിയാക്കുന്ന ഇന്നാട്ടിലെ കുട്ടികൾക്ക് ഉപരിപഠനത്തിന് കൊട്ടിയൂർ പാമ്പറപ്പാൻ N.S. S സ്കൂളിലേക്കോ തലക്കാണി ഗവൺമെന്റ്  U. P സ്കൂളിലേക്കോ പോകേണ്ടിയിരുന്നു.Rev.Fr.ജോസഫ് തുരുത്തേൽ  ഇടവക വികാരി ആയിരിക്കുമ്പോൾ ഇടവകയിൽ ഒരു U. P സ്കൂളിന്റെ ആവശ്യത്തെ സംബന്ധിച്ച് ഗൗരവമായ ചർച്ചകൾ നടന്നു. ഇതുപ്രകാരം യുപിസ്കൂൾ ലഭിക്കാൻ അപേക്ഷ നൽകിയെങ്കിലും അധികാരപ്പെട്ടവരിൽനിന്ന് അനുകൂലമായ നിലപാടുകൾ ഉണ്ടായില്ല. ഈ സാഹചര്യത്തിൽ അന്നത്തെ പള്ളി ഭരണസമിതി അംഗങ്ങളായ തുരുത്തിയിൽ സ്കറിയ, പയ്യംപള്ളിയിൽ തോമസ്,  ചോലപള്ളിൽ     ജോസഫ്, വയലിൽ ജോസഫ് എന്നിവരും വികാരി അച്ചനും  ചേർന്ന് കണ്ണൂരിലെ ശ്രീ.കെ.അബ്ദുൽ ഖാദർ മുഖേന സ്കൂൾ ലഭിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു.അന്നത്തെ തലശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ബഹു.മാത്യു ചാലിൽ അച്ഛൻ ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകി. ഈ കാലഘട്ടത്തിൽ ക്രിസ്ത്യൻ മാനേജ്മെന്റുകൾക്ക് സ്കൂൾ ലഭിക്കാൻ ബുദ്ധിമുട്ട് ആയിരുന്നതിനാൽ ഒരു കമ്മിറ്റി രൂപീകരിച്ച് ആ കമ്മിറ്റി വഴി സ്കൂൾ ആവശ്യപ്പെടാൻ ശ്രീ. അബ്ദുൽ ഖാദർ നിർദ്ദേശിച്ചു. അതനുസരിച്ച് അവർ ഇക്കാര്യങ്ങൾ മാനന്തവാടി രൂപത അധ്യക്ഷൻ അഭിവന്ദ്യ  തൂങ്കുഴി പിതാവിനെ ധരിപ്പിച്ചു. ആവശ്യം ബോധ്യപ്പെട്ട അഭിവന്ദ്യ പിതാവും അന്നത്തെ വികാരി ജനറൽ ബഹു. മോൺ.തോമസ് മൂലക്കുന്നേൽ അച്ഛനും മുൻകൈയെടുത്ത് ശ്രീ. T.S സ്കറിയ തുരുത്തിയിൽ പ്രസിഡണ്ടായും  മറ്റ് കൈ ക്കാരന്മാരും ബഹു.വികാരിയച്ചനും അംഗങ്ങളായും ഒരു കമ്മിറ്റി രൂപീകരിച്ച് സ്കൂളിന് ആവശ്യമായ ഒന്നര ഏക്കർ സ്ഥലം ശ്രീ. T. S. സ്കറിയ യുടെ പേരിൽ എഴുതിക്കൊടുത്തു.പ്രസ്തുത കമ്മിറ്റിയുടെ പേരിൽ1979-ൽ അമ്പായത്തോട് യു. പി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചു കിട്ടി. സി. ആലിസ്  S.A. B. S ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക.ബഹു. തുരുത്തേൽ അച്ചന്റെയും കൈക്കാരൻമാരുടെയും ശക്തമായ നേതൃത്വം കൊണ്ടും ഇടവകക്കാരുടെയും നാട്ടുകാരുടെയും സഹകരണം കൊണ്ടും അതിവേഗത്തിൽ സ്കൂൾ കെട്ടിടം പൂർത്തിയായി. പ്രഥമ മാനേജറായിരുന്ന കമ്മറ്റി പ്രസിഡന്റ് ശ്രീ. T. S  സ്കറിയ സ്ഥാനമൊഴിഞ്ഞു തന്നെ ഏൽപ്പിച്ച ദൗത്യം ഭംഗിയായി പൂർത്തിയാക്കി. തുടർന്ന് ബഹു.തുരുത്തേൽ അച്ചനും കാലാകാലങ്ങളിൽ മാറിമാറിവന്ന വികാരി അച്ചന്മാരും മാനേജർമാരായി സേവനം ചെയ്തു.1990-ൽ ഈ സ്കൂൾ മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിൽ  ലയിക്കുന്നതുവരെ റവ. സി. മരിയോള S. A. B. S ആയിരുന്നു പ്രധാ നാധ്യാപിക. തുടർന്ന് ശ്രീ.ടി.കെ.ജോസഫ്, ശ്രീ.പി.ഡി.ഫ്രാൻസിസ്, ശ്രീ. പി. വി.ജോർജ്, ശ്രീ.കെ.ജെ തോമസ്, ശ്രീ.എം.പി ജോസഫ് എന്നീ പ്രധാനാധ്യാപകരായിരുന്നു സ്കൂളിനെ നയിച്ചത്. 2019 ജൂൺ 1 ന് ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ.ജോൺ ടി.വി ചാർജെടുത്തു.

സ്ഥാപിതം 1979
സ്കൂൾ കോഡ്14862
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
ആൺകുട്ടികൾ62
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ96
ആകെ അധ്യാപകർ7
മാനേജർFr. Aneesh Kattath
പ്രധാന അദ്ധ്യാപകൻശ്രീമതി. SINI JOSEPH
പി.ടി.ഏ. പ്രസിഡണ്ട്Mr. Jomy Edasherikunnel
Schoolwikihttps://schoolwiki.in/sw/24kk
Copyright © 2021 Ambayathode UPS, Ambayathode.
Powered by Corehub Solutions