We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
MAR
പ്രിയമുള്ളവരേ,
എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ്. ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഈ വർഷത്തെ ജലദിനത്തിന്റെ പ്രത്യേക പ്രമേയം 'ജലം സമൃദ്ധിയ്ക്കും സമാധാനത്തിനും' എന്നുള്ളതാണ്. ഭക്ഷണമില്ലായ്‌മയോടൊപ്പം തന്നെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് ജല ദൗർലഭ്യം. ലോകമെമ്പാടുമുള്ള 3 ബില്ല്യണിലധികം ആളുകൾ ദേശീയ അതിർത്തികൾ കടന്നു വരുന്ന ജലത്തെ ആശ്രയിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങൾ വർദ്ധിക്കുകയും ജനസംഖ്യ വർദ്ധിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ ഏറ്റവും വിലയേറിയ വിഭവത്തെ സംരക്ഷിക്കുന്നതിനായി രാജ്യത്ത് അടിയന്തിര സംവിധാനങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. ഒരു രാജ്യത്തിൻറെ ഉത്പാദനക്ഷമതയും പുരോഗതിയും ആ നാടിന്റെ ജലലഭ്യതയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ തന്നെ ലോകത്തിന്റെ നിലനില്പിനാധാരമായ ജലത്തെ ഏറ്റവും വിലപ്പെട്ട ഒന്നായി കാണേണ്ടത് അത്യാവശ്യമാണ്.
ജലം എന്നത് ഒരു പ്രകൃതി വിഭവം മാത്രമല്ല - അത് മനുഷ്യാവകാശമാണ്. ജലം ജീവിതത്തിന്റെ എല്ലാ മേഖലകളിലും അന്തർലീനമാണ് എന്ന തിരിച്ചറിവിൽ നാം പ്രവർത്തിക്കണം. വ്യക്തികളും കുടുംബങ്ങളും മുതൽ കമ്പനികളും സർക്കാരുകളും വരെ - ജലസംരക്ഷണത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക. ലോകത്താകമാനം 2.2 ബില്യൺ ആളുകൾ ഇപ്പോഴും ആവശ്യാനുസരണം ജലം കൈകാര്യം ചെയ്യാനില്ലാതെ ജീവിക്കുന്നവരാണ്.
അതുപോലെ തന്നെ ലോകജനസംഖ്യയുടെ പകുതിയോളം പേരും വർഷത്തിൻ്റെ ഒരു ഭാഗമെങ്കിലും കടുത്ത ജലക്ഷാമം അനുഭവിക്കുന്നുണ്ട്.അതുകൊണ്ടു തന്നെ നാളെയൊരു ലോക മഹായുദ്ധത്തിനു സാധ്യതയുണ്ടെങ്കിൽ അത് ജലത്തിന് വേണ്ടിയുള്ളതാകുമെന്നു വർഷങ്ങൾക്ക് മുൻപ് വിദഗ്ധർ പറഞ്ഞു വെച്ചത് നാം മുഖവിലയ്‌ക്കെടുക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. നമ്മുടെ ജല സ്രോതസ്സുകളെ സംരക്ഷിക്കുന്നതിനോടപ്പം തന്നെ വൃത്തിയോടെ കൈകാര്യം ചെയ്യാനും നാം ശ്രദ്ധിക്കുക. ജലം ലോക സമാധാനത്തിനുള്ള ഒരു വലിയ മാധ്യമമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ജല സംരക്ഷണത്തെ നാം ഓരോരുത്തരും മുറുകെപിടിക്കണം എന്നും ഓർമ്മിപ്പിക്കുന്നു.
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ