x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

12

SEP

St. Martin's School Ondayangadi - Inauguration

അനേകം തലമുറകളുടെ ബാല്യകാല സ്പന്ദനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് എൽ പി സ്കൂളിനായി നിർമിച്ച ആധുനിക വിദ്യാലയ സമുച്ചയം മാനന്തവാടി രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് വെഞ്ചിരിപ്പ് കർമം നിർവഹിച്ച് നാടിന് സമർപ്പിച്ച ഇന്നത്തെ അതിമനോഹരമായ സായാഹ്നം മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ചരിത്രനിമിഷങ്ങളിലേക്ക് ചേർത്തുവെക്കപ്പെടുന്നു.
കഴിഞ്ഞ 50 വർഷക്കാലം ഒണ്ടയങ്ങാടി പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക വളർച്ചകൾക്ക് അടിത്തറ പാകിയവർ ഈ വിദ്യാലയങ്കണത്തിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച് പടിയിറങ്ങിയ പൂർവവിദ്യാർത്ഥികളും അവർക്കായി അക്ഷരദീപം കെടാതെ സൂക്ഷിച്ച അധ്യാപകരും ചേർന്നായിരുന്നു. ഇന്ന് ഈ പുതിയ മണ്ണിൽ ആധുനിക സാങ്കേതിക വിദ്യകളോട് കൂടിയ ഒരു വിദ്യാഭ്യാസ സ്ഥാപനം ഉയർന്നുവരുമ്പോൾ പിന്നിട്ട വഴികളിൽ ചരിത്രമെഴുതി നടന്നകന്നവർക്ക്...നിത്യതയിലായവർക്ക്.. അപൂർണതകളിൽനിന്നും പൂർണതയിലേക്കുള്ള ഈ യാത്രയിൽ കരം ചേർത്തവർക്ക് ഹൃദയംഗമമായ നന്ദി...

നാഷണൽ ഹൈവേയുടെ സമീപത്ത് നിന്നും അമ്പത് മീറ്റർ മാറി പത്ത് ഹൈടെക് ക്ലാസ്സ്‌മുറികളോട് കൂടിയ രണ്ട് നിലയിലുള്ള പ്രൗഡഗംഭീരമായ കെട്ടിടവും ടോയ്ലറ്റ് ബ്ലോക്കും വാഷിംഗ്‌ ഏരിയയും ലൈബ്രറി സൗകര്യവും അത്യാധുനിക രീതിയിലുള്ള പാചകപ്പുരയും വിശാലമായ കളിസ്ഥലവുമുൾപ്പെടെ അടിമുടി മാറ്റപ്പെട്ട കെട്ടിടസമുച്ചയമാണ് വിദ്യാലയത്തിനായി നിർമിച്ചത്.
പഠനപ്രക്രിയയിൽ പുതുവഴികൾ തേടാനും, കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് മുന്നേറാനും ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് എൽ. പി. സ്കൂൾ നവീകരിക്കപ്പെട്ടപ്പോൾ നിർമാണ പ്രവർത്തനങ്ങളിൽ എന്നുമെപ്പോഴും സഹായമായി കൂടെയുണ്ടായിരുന്ന ഫാ. സജി പുതുകുളങ്ങര, വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ എല്ലാം പുതുപ്പുത്തനാകണമെന്ന ആഗ്രഹത്തോടെ അതിനായി പ്രയത്നിച്ച വിദ്യാലയത്തിന്റെ പ്രധാനാധ്യാപകൻ വർക്കി സർ, അധ്യാപകർ, പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ, മറ്റ് രക്ഷിതാക്കൾ, പൂർവ അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ ഇടവകജനം, മറ്റ് പ്രദേശവാസികൾ ഏവരേയും നന്ദി നിറഞ്ഞ മനസ്സോടെ ഓർക്കുന്നു.

സ്നേഹപൂർവ്വം...

ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ
മാനന്തവാടി രൂപത

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions