We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
NOV
"ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിർവ്വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട്/ഗൈഡ് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുൻനിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു"- ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് എന്ന സന്നദ്ധ സംഘടനയുടെ അംഗങ്ങൾ ചെയ്യുന്ന ഈ പ്രതിജ്ഞ ഓരോ വ്യക്തിയും ജീവിതത്തിൽ പകർത്തേണ്ടുന്ന ഒന്നാണ്. നവംബർ 7 ന് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സംഘടന സ്ഥാപിതമായിട്ട് 73 വർഷങ്ങൾ പിന്നിടുകയാണ്. യുവാക്കളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം.
റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ബ്രിട്ടീഷ് പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്നു ഇദ്ദേഹം. കുട്ടികളെ പരിശീലിപ്പിച്ചാൽ അവർ മുതിർന്നവരെ പോലെ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പട്ടാളത്തിൽ സേവനമനുഷ്ടിച്ചിരുന്ന കാലത്തെ ഒരനുഭവം വെച്ച് അദ്ദേഹത്തിനു തോന്നി. വിരമിച്ച ശേഷം കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൗൺ സീ ദ്വീപിൽ വെച്ച് ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കുന്നു. അതിനു ശേഷം ഭാരതത്തിൽ ഇതിന്റെ ചെറിയ ശാഖകൾ ഉണ്ടായെങ്കിലും സ്വാതന്ത്ര്യാനന്തരമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് എന്ന പേരിൽ ഈ സംഘടനയെ സംയോജിപ്പിപ്പിച്ചത്.
ഓരോ കുടുംബത്തിലും പരിശീലനം നേടിയ ഒരു സ്കൗട്ട്/ ഗൈഡ് ഉണ്ടായിരുന്നെകിൽ എത്ര മനോഹരമായിരുന്നു എന്ന് മഹാത്മാ ഗാന്ധി ഒരിക്കൽ ഉദ്ബോധിപ്പിച്ചിരുന്നു. കാര്യപ്രാപ്തിയും സേവന തല്പരതയും രാജ്യസ്നേഹവും ഒത്തിണങ്ങുമ്പോൾ ഒരു മികച്ച രാജ്യം നിർമ്മിക്കപ്പെടുമെന്നത് സംശയമില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ഗാന്ധിജി ഇത്തരത്തിലൊരു പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞത്. എപ്പോഴും പ്രവർത്തന നിരതരായിരിക്കാനും, ഏത് ആവശ്യങ്ങളിലും മറ്റുള്ളവരെ സഹായിക്കാനും മനസ്സും കായിക ശേഷിയും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഈ സന്നദ്ധ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ ദിനത്തിൽ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലെ വിവിധ വിദ്യാലയങ്ങളിലുള്ള എല്ലാ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളെയും അതിനു നേതൃത്വം നൽകുന്ന അധ്യാപകരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു. ഒരു പുതിയ ലോകം കെട്ടിപ്പടുക്കുക 'To make a better world ' എന്ന സംഘടനയുടെ ആപ്തവാക്യം ഏവരും ഹൃദയ മന്ത്രമായി ഏറ്റെടുത്ത് ഒരു മികച്ച ലോകം സൃഷ്ടിക്കാൻ സാധിക്കട്ടെ.
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ