x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

20

JUL

International Moon Day- July 20

അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 21 നാണ് ചന്ദ്രോപരിതലത്തിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയത്. ആ വലിയ നേട്ടത്തെക്കുറിച്ച് ആദ്യ ബഹിരാകാശ യാത്രികരിൽ ഒരാളായ നീൽ ആംസ്‌ട്രോങിനാൽ വിശേഷിപ്പിക്കപ്പെട്ടത് ഇപ്രകാരമായിരുന്നു: "ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും". ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവയെക്കുറിച്ച് അവബോധം വളർത്തുവാനുമാണ് മാനവ ചരിത്രത്തിലെ നാഴികളായി മാറിയ ഈ സംഭവത്തെ UN നിർദ്ദേശപ്രകാരം ജൂലൈ 21 നു ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.

അപ്പോളോ 11 ചന്ദ്രനിൽ ഇറങ്ങി ആറ് മണിക്കൂറിന് ശേഷമായിരുന്നു ചന്ദ്ര പ്രതലത്തിലേക്ക് ആംസ്‌ട്രോങ് കാലെടുത്ത് വച്ചത്. ബഹിരാകാശ പേടകത്തിന് പുറത്ത് അദ്ദേഹം രണ്ടരമണിക്കൂറോളം സമയം ചെലവഴിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെയായിരുന്നു ചന്ദ്രോപരിതലത്തിലേക്ക് എഡ്വിൻ ആൽഡ്രിൻ ഇറങ്ങിയത്. 21 മണിക്കൂറിലധികം നേരം ചന്ദ്രോപരിതലത്തിലെ പ്രശാന്തതയുടെ തീരം (ട്രാൻക്വിലിറ്റി ബേസ്) എന്ന് നാമകരണം ചെയ്ത സ്ഥലത്ത് ചെലവഴിച്ച ഇരുവരും ചേർന്ന് 21.5 കിലോഗ്രാം ചാന്ദ്രവസ്‌തുക്കളും ശേഖരിച്ചിരുന്നു. ഈ ചരിത്രനേട്ടത്തിന് ശേഷം ജൂലൈ 24നായിരുന്നു ഭൂമിയിലേക്കുള്ള ഇവരുടെ മടക്കം.

ഭൂമിയുടെ മൂന്നിലൊന്ന് മാത്രം വലിപ്പമുള്ള ഈ ഗോളം ഭൂമിയിൽ നിന്ന് 384,400 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. നാസയുടെ നേതൃത്വത്തിൽ ഇതുവരെ ആറു പേർ ചന്ദ്രനിൽ എത്തുകയുണ്ടായി. ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2023 ജൂലൈ പതിനാലിന് ചന്ദ്രയാൻ മൂന്ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാക്ഷ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രൻറെ ദക്ഷിണധ്രുവത്തിന് സമീപമാണ് ഇറങ്ങിയത്. 2023 ഓഗസ്റ്റ് 23നായിരുന്നു ഈ ചരിത്ര നേട്ടം. ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ നിന്ന് കേവലം 300 കിലോമീറ്റർ മാത്രം അകലെയുള്ള മാലാപെർത്ത് എന്ന ഗർത്തത്തിന് സമീപമായിരുന്നു ലാൻഡിങ്. അതോടെ ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങിയ രാജ്യമെന്ന ഖ്യാതി അങ്ങനെ ഇന്ത്യ സ്വന്തമാക്കി.

ചന്ദ്രനിലിറങ്ങിയ ആദ്യ മനുഷ്യൻ നീൽ ആംസ്ട്രോങ് ആണെങ്കിൽ ഇതുവരെ ഇറങ്ങിയതിൽ അവസാനത്തെ ആൾ ഹാരിസൺ ഷ്‌മിറ്റ് ആണ്. ശാസ്ത്രാഭിരുചിയുള്ള നമ്മുടെ വിദ്യാർത്ഥികൾ ഇത്തരത്തിലുള്ള കാര്യങ്ങളെ കൂടുതൽ പഠിക്കുകയും ആഴത്തിൽ അറിയാൻ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ ഉപരിപഠനങ്ങൾ ഇത്തരത്തിലുള്ള ഗവേഷകരെ ലോകത്തിനു ലഭിച്ചേക്കാം. അതിനാൽ തന്നെ വിജ്ഞാന കുതുകികളായ നമ്മുടെ വിദ്യാർത്ഥികളെ ഈ മേഖലയിലേക്കുകൂടി വഴിതിരിച്ചു വിടാൻ അധ്യാപകർ മുകൈയ്യെടുക്കണം. ചന്ദ്രൻറെ രഹസ്യങ്ങൾ തേടിയുള്ള യാത്രകൾക്ക് വിരാമമില്ല. അതിനാൽ തന്നെ ബഹിരാകാശ പഠനങ്ങൾക്ക് അനന്ത സാധ്യതകളുമാണുള്ളത്.

ബഹിരാകാശ പര്യവേഷണത്തിൽ മാനവ രാശിയുടെ നന്മയ്ക്ക് ഉതകുന്ന രീതിയിലുള്ള കണ്ടുപിടുത്തങ്ങൾ സംഭവിക്കട്ടെ എന്ന പ്രതീക്ഷയോടെ...

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions