x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

15

AUG

Independece Day- August 15

പ്രിയമുള്ളവരേ,

നാം ചവിട്ടി നിൽക്കുന്ന ഭൂമി നമ്മുടെ സ്വന്തമെന്നു പറയാനുള്ള സ്വാതന്ത്ര്യം ലഭിച്ചിട്ട് 77 വർഷങ്ങൾ നമ്മുടെ മുൻപിലൂടെ കടന്നു പോയി. നാമെങ്ങനെയാണ് നാം ആയതെന്ന ഓർമ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യ ദിനവും. സ്വന്തമായതെല്ലാം സ്വരാജ്യത്തിനായി ത്യജിച്ച്, ജീവൻ പോലും ഭാരതാംബയ്ക്ക് കാഴ്ചവെച്ച് ഞാനൊടുങ്ങിയാലും വരും തലമുറയെങ്കിലും ഇവിടെ തലയുയർത്തി കഴിയണമെന്നാഗ്രഹിച്ച കഴിഞ്ഞ തലമുറയിലെ ആയിരക്കണക്കിന് ധീര ദേശാഭിമാനികൾ ജീവൻ ബലിയർപ്പിച്ച് നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം; ആ സ്വത്തിന്റെ കാവലാളുകളാണ് നാം. ഒരു പോറൽ പോലുമേൽക്കാതെ, കൂടുതൽ വീര്യത്തോടെ വളർന്നു വരുന്ന തലമുറയ്ക്ക് കൈമാറേണ്ടതാണ് ഈ സ്വാതന്ത്ര്യം. പ്രാണനേക്കാൾ വലുത്, ജനിച്ച നാടും സ്വന്തം മണ്ണുമാണെന്നു അഭിമാനത്തോടെയും ചങ്കൂറ്റത്തോടെയും ഉറക്കെ വിളിച്ചു പറയുകയും അധിനിവേശത്തിനെതിരെ പോരടിക്കുകയും ചെയ്ത ഒരു തലമുറ നമുക്കുണ്ടായിരുന്നു. ഇരുളിൽ നിന്ന് പ്രകാശമാനമായ ആകാശവും ഭൂമിയും നേടിത്തന്ന നമ്മുടെ പൂർവ്വികരെ ഓർക്കാതെയും അവരുടെ ഓർമ്മകൾക്കുമുന്പിൽ ശിരസ്സ് നമിക്കാതെയും ഒരു സ്വാതന്ത്ര്യ ദിനവും പൂർണ്ണമാകില്ല. സ്വാന്തന്ത്ര്യം അടിസ്ഥാനപരമായി ഒരു ആന്തരിക പ്രതിഭാസമാണ്. അതിന്റെ വേരുകളുറപ്പിക്കപ്പെട്ടിരിക്കുന്നത് മനുഷ്യന്റെ ഹൃദയഭൂമികയിലാണ്. തടവറയ്ക്കുള്ളിലും അപാരമായ ഹൃദയസ്വാന്ത്ര്യമനുഭവിച്ചിരുന്ന മഹാത്മജിയും നെൽസൺ മണ്ടേലയുമൊക്കെ ഇതുതന്നെയാണ് പറഞ്ഞുവെയ്ക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യം വെറുമൊരു പദവിയല്ല, മറിച്ച് ഒരുത്തരവാദിത്വമാണെന്നു ഓർമ്മയിൽ സൂക്ഷിക്കണം. നമുക്ക് ലഭിച്ചതിനേക്കാൾ ശക്തവും കൂടുതൽ നീതിയുക്തവും കൂടുതൽ സുസ്ഥിരവുമായ ഒരു രാഷ്ട്രം ഭാവി ഇന്ത്യൻ തലമുറയ്ക്ക് കൈമാറാൻ നാം കടപ്പെട്ടിരിക്കുന്നു.

ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ നമ്മുടെ രാജ്യത്തെ അർപ്പണ ബോധത്തോടെയും സമഗ്രതയോടെയും സേവിക്കുമെന്ന പ്രതിജ്ഞ നമുക്ക് പുതുക്കാം. ഈ സ്വാതന്ത്ര്യദിനപ്പുലരിയിൽ നാമേവരും ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളിലൂടെയും കടന്നുപോകുമ്പോൾ പതിനാലു ദിവസങ്ങൾക്കു മുൻപ് നമ്മുടെയിടയിൽ നിന്ന് ഒരുറക്കത്തിൽ നിന്ന് ഉണരാതെ യാത്രയായ മുണ്ടക്കൈ- ചൂരൽമല പ്രദേശത്തെ നമ്മുടെ സഹോദരങ്ങളെ നമുക്കോർമ്മിക്കാതെ കടന്നുപോകാനാകില്ല. നാളെയുടെ ശുഭ പ്രതീക്ഷകളെ സ്വപ്നം കണ്ട് ഉറങ്ങിയവർ ഒരു യാത്രപോലും പറയാതെ മണ്മറഞ്ഞു പോയവർ. ഈ ദിനത്തിന്റെ സന്തോഷ നിമിഷങ്ങളിൽ അവരെക്കൂടി പ്രാര്ഥനകളായി നമുക്ക് ചേർത്തു വെയ്ക്കാം. അവർക്കായി കരുതലിന്റെ കരം നീട്ടാൻ മനസ്സൊരുക്കാം.

എല്ലാം നേടിയെടുക്കലല്ല സ്വാതന്ത്ര്യമെന്നും സ്വന്തം ഇഷ്ടങ്ങളെ ഉപരിനന്മയ്ക്ക് വേണ്ടി ത്യജിക്കാൻ മനസ്സാകുമ്പോഴാണ് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ അനുഭവം സ്വന്തമാകുകയെന്നും തിരിച്ചറിയാൻ നമുക്കേവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു...

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions