We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
DEC
പ്രിയമുള്ളവരേ,
ഇന്ത്യൻ രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ പതാക ദിനം ആചരിക്കുന്നത്. 1949 മുതൽ എല്ലാ വർഷവും ഡിസംബർ ഏഴിനാണ് പതാക ദിനം ആചരിക്കുന്നത്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഉടനെ, പ്രതിരോധ സേനയുടെ ക്ഷേമത്തിനുവേണ്ടി സാമ്പത്തിക സംവരണം ആവശ്യമായി വന്നിരുന്നു. 1949 ഓഗസ്റ്റ് 28 ന് പ്രതിരോധ മന്ത്രിസഭയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഒരോ വർഷവും ഡിസംബർ 7 ന് പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ചു. ഒരു പതാക ദിനം ആചരിക്കുന്നതിനു പിന്നിലുള്ള ആശയം പൊതുജനങ്ങൾക്ക് ചെറിയ പതാകയുടെ മാതൃകകൾ വിതരണം ചെയ്യുകയും അതിലൂടെ സംഭാവനകൾ ശേഖരിക്കുക എന്നതുമായിരുന്നു. സൈനികരുടെയും വിമുക്ത ഭടൻമാരുടെയും ക്ഷേമം ഇന്ത്യയുടെ സാധാരണ ജനങ്ങളുടെ ഒരു ഉത്തരവാദിത്തമായാണ് പരിഗണിക്കപ്പെടുന്നത്.
നമ്മുടെ നാടിന്റെ സുരക്ഷയ്ക്ക് വേണ്ടി പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ നിസ്വാർത്ഥമായി സേവനം ചെയ്ത് വീരമൃത്യു വരിച്ച എല്ലാ സൈനികരെയും അതോടൊപ്പം അവരുടെ കുടുംബാംഗങ്ങളേയും പ്രത്യേകമായി ഓർമ്മിക്കുന്നു. സൈനികരെയും അവരുടെ സേവനങ്ങളെയും കുറിച്ച് നമ്മുടെ വിദ്യാർത്ഥികളെ ബോധിപ്പിക്കേണ്ടതുണ്ട്. സായുധ സേന പതാകാദിന സ്റ്റാമ്പുകൾ സർക്കാർ വിദ്യാലയങ്ങളിലൂടെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലൂടെയും നൽകുന്നുണ്ട്. ഇതിൽ നിന്നും സമാഹരിക്കുന്ന തുക വിമുക്തഭടന്മാരുടെയും വീരമൃത്യു വരിച്ച സൈനികരുടെയും കുടുംബങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുമാണ് ചിലവഴിക്കുന്നതെന്നു നാം അവരെ ബോധിപ്പിക്കണം. അവരെ സഹായിക്കാൻ നമുക്ക് ലഭിക്കുന്ന ഈ അവസരത്തെ ഉപയോഗിക്കുന്ന കുട്ടികളെ അഭിനന്ദിക്കുകയും ചെയ്യുക. ഭാരത മണ്ണിനെ കാത്തുസംരക്ഷിക്കാനായി ജീവൻ ത്യജിച്ച ധീര ജവാൻമാരുടെ ഓർമ്മകൾക്കുമുൻപിൽ പ്രണാമം!
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ